നാവിൽ വെള്ളമൂറും ട്യൂണ ഫിഷ് ബിരിയാണി


ചേരുവകൾ:
ജീരകശാല അരി -3 കപ്പ്
ട്യൂണ ഫിഷ് -2 ബോക്സ്
വലിയ ഉള്ളി -4 എണ്ണം
തക്കാളി -2 വലുത്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് -3 ടേബ്ൾസ്പൂൺ
മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഗരംമസാല -അര ടേബ്ൾസ്പൂൺ
ഏലക്ക -4 എണ്ണം
ഗ്രാമ്പു -4 എണ്ണം
മല്ലിയില -ആവശ്യത്തിന്
നെയ്യ് -2 ടേബ്ൾസ്പൂൺ
എണ്ണ -ആവശ്യത്തിന്
വെള്ളം -പാകത്തിന്
16. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
ബിരിയാണി തയാറാക്കുന്ന പത്രം അടുപ്പിൽവെച്ച് നെയ്യും എണ്ണയും ഒരുമിച്ചു പാകത്തിന് ചേർത്ത് ഏലക്കയും ഗ്രാമ്പുവും ഒപ്പം മൂന്ന്, നാല്, അഞ്ച് ചേരുവകളും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യാനുസരണം പൊടികളെല്ലാം ചേർത്ത് മൂപ്പിച്ചെടുക്കുക.

ശേഷം ട്യൂണ മീൻ ചേർത്ത് ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് കഴുകി ഊറ്റിയെടുത്ത അരി ചേർത്തിളക്കി അഞ്ചു മിനിറ്റ് നല്ല തീയിൽ വേവിക്കുക.
ശേഷം 20 മിനിറ്റ് ചെറുതീയിൽ വേവിച്ചു വറ്റിച്ചെടുക്കുക. ശേഷം മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക. ആവശ്യമെങ്കിൽ അണ്ടിപ്പരിപ്പ്, മുന്തിരി, സവാള എന്നിവ നെയ്യിൽ വറുത്ത് ബിരിയാണിയുടെ മുകളിൽ അലങ്കരിക്കാം.
Tags

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ റിട്ട. അധ്യാപകനില്‍ നിന്നും 45 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ് ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശിയായ മാനകത്ത് വീട്ടില്‍ ജാസിര്‍ (32), കോഴിക്കോട് പുതിയങ്ങായി കോയ റോഡ് സ്വദേശിയായ ഷക്കീല്‍ റഹ്മാന് (32) എന്നിവരെയാണ് കാട്ടൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറും സം