ലഞ്ചിന് തയ്യാറാക്കാം ടേസ്റ്റി തക്കാളി ചോറ്..

tomato rice

ആവശ്യമായവ 

ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്‌
തക്കാളി – 4 എണ്ണം (ചെറുതായി അരിഞ്ഞത് )
സവാള  – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 4 എണ്ണം
മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )
പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍
ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറി വേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് അരി വേവിക്കുക . ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല . വെന്തശേഷം ചോറ് തണുക്കാനായി മാറ്റി വെക്കുക .

ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും  വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. ഈ വഴറ്റിയതിലേക്ക് മഞ്ഞള്‍പ്പൊടിയും വേണമെങ്കില്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക.
ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.

തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് തയ്യാര്‍ .

Tags