'തക്കാളി ജാം പച്ചടി'..ഈ മധുരം നിങ്ങൾക്കിഷ്ടപ്പെടും..
ആവശ്യമായവ
തക്കാളി - 4 എണ്ണം
പഞ്ചസാര - ആവശ്യത്തിന്
ഈത്തപ്പഴം - 5 എണ്ണം
നെയ്യ് - ആവശ്യത്തിന്
അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
തക്കാളി കഴുകി വൃത്തിയാക്കി കുറച്ചു വെള്ളമൊഴിച്ച് 10 മിനിറ്റ് വേവിക്കുക. ഇതേ സമയം ഈന്തപ്പഴം ചെറു ചൂടുവെള്ളത്തിൽ കുതിർത്തുവയ്ക്കുക. പത്തുമിനിറ്റിനുശേഷം തക്കാളി വെള്ളത്തിൽ നിന്നും മാറ്റി തണുത്ത ശേഷം തോൽ കളഞ്ഞ് കുതിർത്തുവച്ച ഈന്തപ്പഴവും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അൽപ്പം നെയ്യൊഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയുമിട്ട് വറുത്തുകോരി മാറ്റി വയ്ക്കുക. ശേഷം ഇതിലേക്ക് അരച്ചുവച്ച തക്കാളി ചേർത്ത് പഞ്ചസാരയും ഇട്ട് നന്നായി യോജിപ്പിക്കുക. അതിലെ വെള്ളം വറ്റി ജാം പരുവം ആകുമ്പോൾ വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തിളക്കി ഇറക്കാം. തണുത്ത ശേഷം കഴിക്കാം..