ന​മു​ക്ക്‌ വീ​ട്ടി​ൽ ത​ന്നെ ത​യാ​റാ​ക്കാം ഈ മധുരം

halwa

ചേ​രു​വ​ക​ൾ:

    ത​ക്കാ​ളി -ഏഴ്​ എ​ണ്ണം
    പ​ഞ്ച​സാ​ര -അര ക​പ്പ്
    കോ​ൺ​ഫ്ല​വ​ർ -നാല്​ ടീ​സ്പൂ​ൺ
    നെ​യ്യ് -മൂന്ന്​ ടേ​ബി​ൾ സ്പൂ​ൺ
    ഏ​ല​ക്കാ​യ പൊ​ടി​ച്ച​ത് -അര ടീ​സ്പൂ​ൺ
    വെ​ള്ളം -അര ക​പ്പ് (കോ​ൺ​ഫ്ല​വ​ർ മി​ക്സ്‌​ചെ​യ്യാ​ൻ)
    വ​റു​ത്ത അ​ണ്ടി​പ്പ​രി​പ്പ്‌ -അഞ്ചെണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം:

ന​ല്ല​തു​പോ​ലെ പ​ഴു​ത്ത ത​ക്കാ​ളി ഏഴെണ്ണം എ​ടു​ക്കു​ക. പാ​ൻ അ​ടു​പ്പ​ത്തു ​വെ​ച്ച് ത​ക്കാ​ളി ഇ​ട്ടു​കൊ​ടു​ക്കു​ക. ആ​വ​ശ്യമായ വെ​ള്ളം കൂ​ടി ഒ​ഴി​ച്ചു കൊ​ടു​ത്ത ശേ​ഷം മൂ​ടി​വെച്ച്‌ കൂ​ടി​യ ഫ്ലെ​യി​മി​ൽ അഞ്ച് മി​നിറ്റ്​ വേ​വി​ച്ച് എ​ടു​ക്കു​ക. ത​ക്കാ​ളി ത​ണു​ത്ത ശേ​ഷം തൊ​ലി മാ​റ്റി ചെ​റു​താ​യി മു​റി​ച്ച് മി​ക്സി​യി​ൽ ഇ​ട്ട്‌ ന​ന്നാ​യി അ​ര​ച്ച് എ​ടു​ക്കു​ക. പാ​ൻ അ​ടു​പ്പ​ത്തു​​വെ​ച്ച് ഒരു ടേ​ബി​ൾ​സ്പൂ​ൺ നെ​യ്യ് ഒ​ഴി​ച്ച് കൊ​ടു​ക്കു​ക.

അ​തി​ലേ​ക്ക് ത​ക്കാ​ളി പേ​സ്​റ്റ്​ ചേ​ർ​ത്ത് മീഡിയം ​ഫ്ലെയിമിൽ ഇ​ട്ട് ത​ക്കാ​ളി​യി​ലെ വെ​ള്ളം വ​റ്റി​ച്ച് എ​ടു​ക്കു​ക. വെ​ള്ളം വ​റ്റി വ​രു​മ്പോ​ൾ കോ​ൺ​ഫ്ല​വ​ർ കാൽ ക​പ്പ് വെ​ള്ള​ത്തി​ൽ മി​ക്സ്‌ ചെ​യ്ത് ഒ​ഴി​ച്ച് കൊ​ടു​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി​കൊ​ടു​ക്കു​ക. അ​തി​ലേ​ക്ക് അര ക​പ്പ് പഞ്ച​സാ​ര ചേ​ർ​ത്ത് ഡ്രൈ ​ആ​ക്കി എ​ടു​ക്കു​ക. വെ​ള​ളം വ​റ്റി ക​ഴി​ഞ്ഞാ​ൽ ഒരു ടേ​ബി​ൾ സ്പൂ​ൺ നെ​യ്യ് കൂ​ടി ചേ​ർ​ത്തു കൊ​ടു​ക്കു​ക.

പാ​നി​ൽനി​ന്ന്​ ഹ​ൽ​വ ഒ​ട്ടി​പി​ടി​ക്കാ​തെ ആ​കു​മ്പോ​ൾ ഫ്ലെ​യിം ഓ​ഫ്‌ ചെ​യ്ത് അര ടീ​സ്പൂ​ൺ ഏ​ല​ക്ക പൊ​ടി​ച്ച​ത് ചേ​ർ​ത്ത് ഇ​ള​ക്കു​ക. നെ​യ്യ് ത​ട​വി​വെ​ച്ചി​രി​ക്കു​ന്ന പാ​ത്ര​ത്തി​ലേ​ക്ക് ഹ​ൽ​വ ഇ​ട്ടു കൊ​ടു​ത്ത്‌ സ്പൂ​ൺ​വെ​ച്ച് ഷേ​പ്പ് വ​രു​ത്തു​ക.​ അ​തി​ലേ​ക്ക് വ​റു​ത്ത അ​ണ്ടി​പ്പ​രി​പ്പു ​വെച്ച് ഒന്നു​ മു​ത​ൽ രണ്ടു മ​ണി​ക്കൂ​ർ വ​രെ സെ​റ്റ് ആ​കാ​ൻ വെക്കുക.

Tags