കുടംപുളി ഇട്ട് വറ്റിച്ച സ്പെഷ്യൽ തിരുത മീൻ കറി തയ്യാറാക്കിയാലോ

google news
thirutha fish curry


നമുക്ക് കുടംപുളി ഇട്ട് വറ്റിച്ച സ്പെഷ്യൽ തിരുത മീൻ കറി  ഇങ്ങനെ ഉണ്ടാക്കി നോക്കിയാലോ വേണ്ട ചേരുവകൾ...

തിരുത മീൻ                           ഒരു കിലോ (ചെറിയ കഷ്ണണങ്ങളാക്കിയത്)
തേങ്ങാപ്പാൽ                          ഒന്നര കപ്പ്   
കടുക്                                   അര ടീസ്പൂൺ
ഉലുവ                                      ഒരു നുള്ള്
കറിവേപ്പില                          ഒരു തണ്ട്
ചുവന്നുള്ളി                           7 എണ്ണം ( ചെറുതായി അരിഞ്ഞത്)
പച്ചമുളക്                                2 എണ്ണം ( വട്ടത്തിൽ അരിയുക)
വറ്റൽ മുളക്                           4 എണ്ണം
കൊടംപുളി                          3 ചെറിയ കഷ്ണം
മുളകുപൊടി                        ഒന്നര ടീസ്പൂൺ
 മഞ്ഞൾപൊടി                    അര ടീസ്പൂൺ
വെള്ളിച്ചെണ്ണ                       3 ടേബ്ൾ സ്പൂൺ
 ഉപ്പ്                                          ആവശ്യത്തിന്

തയാറാക്കുന്ന വിധം...

ആദ്യം മുളകുപൊടിയും മഞ്ഞൾപൊടിയും അരക്കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. ശേഷം മൺചട്ടിയോ അല്ലാതെയുള്ള പാത്രത്തിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകും ഉലുവയുമിട്ട് പൊട്ടിക്കുക. 

ശേഷം അതിലേക്ക് കറിവേപ്പില, ചുവന്നുള്ളി, പച്ചമുളക്, വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. 
നന്നായി വഴറ്റിയ ശേഷം മിക്സ് ചെയ്ത് വച്ചിരിക്കുന്ന മുളകുപൊടി, മഞ്ഞൾപൊടി പേസ്റ്റ് കൂടി ചേർത്ത് ചെറിയ തീയിൽ ഇളക്കുക. വേണമെങ്കിൽ അൽപം വെള്ളം ചേർക്കാം. ഈ കൂട്ട് നന്നായി തിളച്ച് കഴിഞ്ഞാൽ മീൻ കക്ഷണങ്ങൾ മൂടി കിടക്കാൻ ആവശ്യമായ വെള്ളവും ഉപ്പ് പാകത്തിനും ചേർക്കുക.

ഒപ്പം കുടംപുളിയും ഇതിലേക്ക് ചേർക്കാം. കറി നന്നായി തിളച്ചു കഴിഞ്ഞാൽ കറിവേപ്പില ചേർക്കുക. ശേഷം ഇതിലേക്ക്
അരിഞ്ഞ് വച്ചിരിക്കുന്ന മീൻ കക്ഷ്ണങ്ങൾ ചേർക്കുക. ശേഷം പത്ത് മിനുട്ട് വേവിക്കുക. കറി പാകത്തിനായി കഴിഞ്ഞാൽ അൽപം തേങ്ങാപ്പാൽ (ഒന്നാം പാൽ) ഒഴിച്ചു കൊടുക്കുക. വീണ്ടും കറി ചൂടാക്കുക. ചെറിയ തീയിൽ കറി ഒന്നുകൂടി വറ്റണം. കട്ടിയായ ശേഷം തീ ഓഫ് ചെയ്യുക.

Tags