വീടുകളിൽ സാധാരണ ഉണ്ടാകാറുള്ള ചേരുവകൾ വച്ച് തയ്യാറാക്കാം ഈ കറി
ചേരുവകൾ
പുഴുങ്ങിയ മുട്ട: ഏഴെണ്ണം
വലിയ ഉള്ളി പുഴുങ്ങിയത്: നാലെണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത്: ഒരു ടേബ്ൾ സ്പൂൺ
പച്ച മുളക്: അഞ്ചെണ്ണം
കറുവപ്പട്ട: മൂന്ന് കഷ്ണം
ഗ്രാമ്പൂ: നാലെണ്ണം
ഏലക്കായ: നാലെണ്ണം
കുരുമുളക് പൊടി: ഒരു ടേബ്ൾ സ്പൂൺ
ഗരം മസാല: 1 ടേബ്ൾ സ്പൂൺ
മല്ലിപ്പൊടി: ഒന്നര ടേബ്ൾ സ്പൂൺ
പെരും ജീരകം പൊടിച്ചത്: ഒരു ടീസ്പൂൺ
വെജിറ്റബിൾ നെയ്യ്: ഒരു ടേബ്ൾ സ്പൂൺ
അണ്ടിപ്പരിപ്പ്: 10 ,12എണ്ണം
തേങ്ങാപ്പാൽ: ഒരു കപ്പ്
ഉപ്പ്: ആവശ്യത്തിന്
മല്ലിയില: ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
പാത്രം ചൂടായാൽ നെയ്യ് ഇട്ടു കൊടുത്തു അതിലേക്ക് 5, 6, 7 ചേരുവകൾ ചേർത്ത് കൊടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുത്തു അതിലേക്ക് പച്ചമുളകും കൂടി ഇട്ടു കൊടുത്തു മൂപ്പിച്ചെടുക്കുക. അതിലേക് പുഴുങ്ങി വെച്ച വലിയ ഉള്ളി നന്നായി അരച്ചെടുത്തു ചേർത്ത് കൊടുക്കുക. ഉപ്പ് ചേർത്തു നന്നായി വഴറ്റി എടുക്കുക.
ശേഷം എട്ട് മുതൽ 11 വരെയുള്ള പൊടികൾ ചേർത്ത് നന്നായി വഴറ്റി എടുക്കുക. വഴണ്ട് കഴിഞ്ഞാൽ അണ്ടിപ്പരിപ്പ് അരച്ച് അതും കൂടെ ചേർത്ത് കൊടുക്കാം ആവശ്യത്തിന് വെള്ളവും ചേർക്കാം. അതിനു ശേഷം കട്ടിയുള്ള തേങ്ങാപാൽ ചേർത്ത് കൊടുക്കാം. അതോടെ പുഴുങ്ങി വെച്ച മുട്ടയും ചേർത്ത് കൊടുത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്യുക. ആവശ്യത്തിന് മല്ലിയില ചേർത്ത് കൊടുക്കാം. രുചിയൂറും മുട്ട സ്റ്റ്യൂ റെഡി.