സ്കൂൾ വിട്ട് വരുന്ന കുട്ടിക്ക് കൊടുക്കാം ടേസ്റ്റി പലഹാരം

thenga muri
thenga muri

വേവിച്ച ഉരുളക്കിഴങ്ങ്: 500 ഗ്രാം
വെളുത്തുള്ളി (അരിഞ്ഞത്) : 5 ഗ്രാം
ഇഞ്ചി (അരിഞ്ഞത്) : 5 ഗ്രാം
ഉള്ളി (അരിഞ്ഞത്): 20 ഗ്രാം
പച്ചമുളക് (അരിഞ്ഞത് ): 3 ഗ്രാം
കറിവേപ്പില: 2 തണ്ട്
മല്ലിയില (അരിഞ്ഞത്) : 4 ഗ്രാം
ഉപ്പ് -പാകത്തിന്
സണ്‍ഫ്‌ളവര്‍ ഓയില്‍ : വറുക്കാന്‍
പെരുംജീരകം: 3 ഗ്രാം
മഞ്ഞള്‍പ്പൊടി: 2 ഗ്രാം
കുരുമുളക് പൊടി: 10 ഗ്രാം
മുളകുപൊടി: 5 ഗ്രാം
ഗരം മസാല പൊടി: 5 ഗ്രാം
ബ്രെഡ് പൊടിച്ചത് : 150 ഗ്രാം
പുഴുങ്ങിയ മുട്ട: 2 എണ്ണം
മുട്ട: 2 എണ്ണം

 thengamuri

പാചക രീതി

ഒരു പാനില്‍ എണ്ണ ചൂടാക്കി, പെരുംജീരകം, വെളുത്തുള്ളി, ഇഞ്ചി, സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഇത് നന്നായി വഴറ്റുക. ഇതിലേയ്ക്ക ബാക്കി കറിക്കൂട്ടുകളും വേവിച്ച ഉരുളക്കിഴങ്ങും ചേര്‍ക്കുക.

അരിഞ്ഞ മല്ലിയില ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇതോടെ മസാല തയ്യാറായി. വേവിച്ച മുട്ട എടുത്ത് രണ്ടായി മുറിക്കുക. തയ്യാറാക്കിയ മസാല ഉപയോഗിച്ച് മുട്ടയില്‍ തേങ്ങാ രൂപത്തില്‍ പൊതിയുക.

മുട്ട അടിച്ചു വെക്കണം. ഇതില്‍ മുക്കിയശേഷം ബ്രെഡ് പൊടിച്ചതിലും മുക്കിയെടുക്കണം. ശേഷം സണ്‍ഫ്‌ളവര്‍ ഓയിലില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കണം. ഇതോടെ വിഭവം റെഡി.

Tags