തട്ടുകട സ്റ്റൈൽ പഴംപൊരി

pazhampori
pazhampori

ചേരുവകൾ :
പഴം – 3
മൈദ – മുക്കാൽ കപ്പ്
ദോശ മാവ് – മുക്കാൽ കപ്പ്
ബേക്കിങ് സോഡ – കാൽ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
പഞ്ചസാര – 3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
എള്ള് – 1 സ്പൂൺ (ഓപ്ഷണൽ)

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദ, ദോശമാവ്, മഞ്ഞൾപ്പൊടി, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിച്ച കുറേശ്ശേ വെള്ളം ഒഴിച്ച് കൈകൊണ്ട് നല്ലോണം യോജിപ്പിക്കുക.
ശേഷം ഒരു സ്പൂണോ ഫോർക്കോ കൊണ്ട് കട്ടയില്ലാതെ യോജിപ്പിച്ചു വയ്ക്കുക. ഒരു സ്പൂൺ എള്ള് കൂടെ വേണമെങ്കിൽ ചേർക്കാം.
ശേഷം പഴം തൊലി കളഞ്ഞു വേണ്ട വലുപ്പത്തിൽ കനം കുറച്ച് മുറിക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോൾ ഓരോ പഴ കഷ്ണങ്ങൾ മാവിൽ മുക്കി എണ്ണയിൽ ഇടുക. ഒന്നു ഇട്ട് കുറച്ചു കഴിഞ്ഞു മാത്രം അടുത്തത് കൂടെ ഇട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് എടുക്കാം.

Tags