തയ്യാറാക്കാം തലശ്ശേരി മട്ടന്‍ ബിരിയാണി

google news
biriyani

ആവശ്യമായ സാധനങ്ങള്‍

ബിരിയാണി അരി- 1 1/2 കിലോ
മട്ടന്‍- 1 കിലോ
സവാള നീളത്തില്‍ അരിഞ്ഞത്- 1 1/2 കിലോ
എണ്ണ- 1 കപ്പ്
ചതച്ച പച്ചമുളക്- 10 എണ്ണം
ചതച്ച ഇഞ്ചി- 3 കഷ്ണം
ഗരംമസാലപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
നീളത്തില്‍ അരിഞ്ഞ തക്കാളി – 4 എണ്ണം
അരിഞ്ഞ മഞ്ഞയില- 1/4 കപ്പ്
അരിഞ്ഞ പുതിനയില – 1/4 കപ്പ്
ഉപ്പ്- പാകത്തിന്
ഡാല്‍ഡ- 100 ഗ്രാം
നെയ്യ്- 25 ഗ്രാം
എണ്ണ- 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടാക്കിയ എണ്ണയില്‍ അരക്കിലോ സവാള വറുത്ത് കോരുക. എണ്ണയില്‍ തന്നെ ഒരു കിലോ സവാള ചേര്‍ത്ത് വഴറ്റുക. ഇത് ബ്രൗണ്‍ നിറമായാല്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഗരംമസാലപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് തക്കാളി അരിഞ്ഞത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ചെറുതായി എണ്ണ തെളിഞ്ഞുവരുമ്പോള്‍ മല്ലിയിലയും പുതിനയിലയും ചേര്‍ത്തിളക്കി മട്ടനും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. മറ്റൊരു പാത്രത്തില്‍ അരിയുടെ ഒന്നര ഇരട്ടി വെള്ളത്തില്‍ ഡാല്‍ഡ, നെയ്യ് എന്നിവ ചേര്‍ത്ത് തിളപ്പിച്ച് അതില്‍ അരിയിട്ട് വേവിച്ച് വറ്റിക്കുക. അരിയും വറുത്ത് മാറ്റിവെച്ചിരിക്കുന്ന സവാളയും മട്ടന് മുകളില്‍ ഇടവിട്ടിടവിട്ട് നിരത്തി പാത്രം നന്നായി അടച്ച് ദം ചെയ്തെടുക്കുക.

Tags