ഇനി കടകയിൽ നിന്ന് വാങ്ങേണ്ട, വീട്ടിൽ ഉണ്ടാക്കാം തക്കാളി മുറുക്ക്

thakkalimurukk
thakkalimurukk

ചേരുവകൾ

    തക്കാളി - 2 എണ്ണം
    അരിപ്പൊടി - 1 കപ്പ്
    കടല മാവ് - ½ കപ്പ്
    മുളകുപൊടി - 1 ടീസ്പൂൺ
    കാശ്മീരിമുളകു പൊടി  -1 ടീസ്പൂൺ
    വെണ്ണ – 1 ½ ടേബിൾസ്പൂൺ
    ജീരകം - ½ ടീസ്പൂൺ
    കായപ്പൊടി - ¼ടീസ്പൂൺ
    വെളുത്തുള്ളി - ഒരെണ്ണം
    ഉപ്പ്
    വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

തക്കാളി തൊലികളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

ശേഷം തക്കാളിയും വെളുത്തുള്ളിയും മിക്സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കുക (വെള്ളം ചേർക്കരുത്) തക്കാളി അടിച്ചെടുത്തത്  അരിച്ചെടുത്തു വയ്ക്കണം.

ഇനി ഒരു ബൗളിലേക്കു അരിപ്പൊടി, കടലമാവ്, മുളകുപൊടി, കാശ്മീരിമുളകുപൊടി, ജീരകം, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. വെണ്ണ ഉരുക്കി എടുത്തു ചൂടോടുകൂടി പൊടിയിലേക്കു ഒഴിച്ച് നന്നായി യോജിപ്പിക്കുക. ശേഷം തക്കാളി അടിച്ചെടുത്തത്  കുറേശ്ശേ ചേർത്തു നന്നായി കുഴച്ച് ഒരു സോഫ്റ്റ് മാവ് തയാറാക്കി എടുക്കാം.

ഇനി മുറുക്ക് ഉണ്ടാക്കുന്ന അച്ചിലേക്കു മാവു നിറച്ച ശേഷം ചൂടായ എണ്ണയിലേക്കു മുറുക്ക് പിഴിഞ്ഞ് ഇടുക. ചെറിയ തീയിൽ മുറുക്ക് നന്നായി ക്രിസ്പി ആകുന്നതു വരെ വറക്കുക. ശേഷം വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം. വളരെ എളുപ്പത്തിൽ ടേസ്റ്റിയും ക്രിസ്പിയുമായ തക്കാളി മുറുക്ക് വീട്ടിൽ തയാറാക്കാം.

 

Tags