വെറൈറ്റി തേങ്ങാപൊങ്ങ് പായസം തയ്യാറാക്കിയാലോ ?
ആവശ്യമായ സാധനങ്ങൾ
തേങ്ങാപൊങ്ങ് – 5 എണ്ണം
പഞ്ചസാര – 2 കപ്പ്
പാൽ – 2 ലിറ്റർ
തേങ്ങാപ്പാൽ – ഒരു കപ്പ് (രണ്ടാം പാൽ)
നെയ്യ് – 100 ഗ്രാം
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ തേങ്ങാപൊങ്ങ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയെടുക്കുക. ശേഷം ചുവടുകട്ടിയുള്ള പാത്രം ചൂടാക്കി രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് പൊങ്ങ് ചേർത്ത് നന്നായി വറുത്ത് മാറ്റി വയക്കുക. പൊങ്ങ് വറുത്ത അതേ പാത്രത്തിൽ ഒരു കപ്പ് പഞ്ചസാര ചേർത്ത് നന്നായി കാരമലൈസ് ചെയ്യുക. അതിലേക്ക് 2 ലിറ്റർ പാൽ ചേർത്ത് കാരമലൈസ് കുറുക്കി എടുക്കുക. ഇതിലേക്ക് നെയ്യിൽ വറുത്ത പൊങ്ങ് ചേർക്കുക. ശേഷം നന്നായി ഇളക്കി പൊങ്ങ് വേവിക്കണം. നന്നായി കുറുകി വരുമ്പോൾ രണ്ടാംപാൽ ചേർത്ത് വീണ്ടും വേവിക്കുക. ഇത് കുറുകി വരുമ്പോൾ ഏലയ്‌ക്കാ പൊടിച്ചതും ബാക്കിയുള്ള ഒരു കപ്പ് പഞ്ചസാര കൂടി ചേർക്കുക. ശേഷം ഒന്നാംപാൽ ചേർത്ത് ഇളക്കി വാങ്ങാം. നെയ്യിൽ വറുത്ത കശുവണ്ടിയും ഉണക്ക മുന്തിരിയും ചേർക്കുക.