ചായക്കടയിലെ അതെ രുചിയിൽ തയ്യാറാക്കാം നെയ്യപ്പം

dfhyu
dfhyu


ചേരുവകൾ 

    അരിപൊടി ( വറുത്തതൊ,വറുക്കാത്തതൊ എടുക്കാം)- 1.5 കപ്പ്
    റവ -1/4 കപ്പ്
    ശർക്കര -250gm
    ഏലക്കാപൊടി -1 റ്റീസ്പൂൺ
    സോഡാപൊടി- 3 നുള്ള് ( നിർബന്ധമില്ല)
    തേങ്ങാ കൊത്ത്- 1/2 മുറി തേങ്ങ യുടെ പകുതി
    എള്ള് -1 റ്റീസ്പൂൺ
    നെയ്യ് - 4 റ്റെബിൾ സ്പൂൺ
    എണ്ണ - വറുക്കാൻ പാകത്തിനു

തയ്യാറാക്കുന്ന വിധം 

ശർക്കര പാനിയാക്കി അരിച്ച് വക്കുക.


അരിപൊടി,റവ , സോഡാപൊടി,ഏലക്കാപൊടി, എള്ള് ,ഇവ നന്നായി മിക്സ് ചെയ്ത് വക്കുക.


ശർക്കര പാനി ഈ മിക്സിലെക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.


നെയ്യ് ചൂടാക്കി തേങ്ങ കൊത്ത് ഇട്ട് മൂപ്പിച്ച് ആ നെയ്യൊടു കൂടി തന്നെ ഉണ്ടാക്കിയ കൂട്ടിലെക്ക് ചേർത്ത് കുറച്ച് ഇളം ചൂടു വെള്ളവും ( ആവശ്യമെങ്കിൽ മാത്രം) ചേർത്ത് ഇഡലി മാവിന്റെ അയവിൽ മാവു കലക്കി 2-3 മണികൂർ മാറ്റി വക്കുക.


ശെഷം ഒരു കുഴിയുള്ള പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു കുഴി തവിയിൽ കുറെശ്ശെ മാവു എടുത്ത് എണ്ണയിലെക്ക് ഇട്ട് ചെറുതീയിൽ മൂപ്പിച്ച് വറുത്ത് കോരുക.ചെറുതീയിൽ ചെയ്യുന്നെ ആണു നല്ലത്,എന്നാലെ അകവും നന്നായി വെന്ത് കിട്ടു.

Tags