വൈകിട്ട് ഒരു വെറൈറ്റി ചായ ആയാലോ

tea
tea

ചേരുവകൾ

ചെമ്പരുത്തി പൂവ് – 6 എണ്ണം (3 ഗ്ലാസ് ചായ തയാറാക്കാം)

ഇഞ്ചി – ചെറിയ കഷ്ണങ്ങൾ 5-6 എണ്ണം

പട്ട – ഒരു ചെറിയ കഷ്ണം

വെള്ളം – 3 ഗ്ലാസ്‌

തേൻ – ആവശ്യത്തിന്

നാരങ്ങാനീര് (ഒരു ഗ്ലാസിന് ) – 1/2 നാരങ്ങയുടെ നീര്

തയാറാക്കുന്ന വിധം

ചെമ്പരുത്തി പൂവിന്റെ ഇതളുകൾ  വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക

ഒരു പാത്രത്തിൽ 3 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക.

അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക.

നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്ക് ഒഴിക്കുക.

2 മിനിറ്റോളം അടച്ച് വെക്കുക

പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും.

നന്നായി അരിച്ചെടുക്കുക.

ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക.

Tags