രുചിയോടെ തയ്യാറാക്കാം ഓലൻ
Aug 16, 2024, 16:00 IST
വേണ്ട ചേരുവകൾ
കുമ്പളങ്ങ 1 കപ്പ്
പച്ചമുളക് 2 എണ്ണം
തേങ്ങാപാൽ 1/4 കപ്പ്
വെളിച്ചെണ്ണ 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങയും പച്ചമുളകും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. കുറച്ചു വെളിച്ചെണ്ണ കൂടി മുകളിൽ തൂവുക. രുചികരമായ ഓലൻ തയ്യാർ.