രാത്രി ഭക്ഷണം നല്ല രുചികരമായ നുറുക്ക് ഗോതമ്പ് ആയാലോ

nurukk gothamb

ചേരുവകള്‍
നുറുക്ക് ഗോതമ്പ് – 1 കപ്പ്
വെള്ളം – 1 & 1/2 കപ്പ്
ഉള്ളി – 1/2 കപ്പ്
കാരറ്റ് – 1/2 കപ്പ്
ഗ്രീന്‍ പീസ് – 1/2 കപ്പ്
പച്ചമുളക് – 1 എണ്ണം
ഇഞ്ചി – 1 ഇഞ്ച് നീളം വരുന്നത്
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കടുക് – 1/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് നന്നായി കഴുകിയതിനു ശേഷം വെള്ളവും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് കുക്കറില്‍ മീഡിയം ഫ്‌ലയിമില്‍ 2 വിസില്‍ അടിപ്പിക്കുക.
ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക പൊട്ടിച്ച് , ഇഞ്ചി, പച്ചമുളക് ,കറിവേപ്പില , ഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക.
ശേഷം ഉപ്പ് , മഞ്ഞള്‍പ്പൊടി , കാരറ്റ്, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് വഴറ്റി  വേവിച്ച നുറുക്കു ഗോതമ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക.
ഉപ്പുമാവ് റെഡി.

Tags