ടേസ്റ്റി കാടക്കിഴി റെസിപ്പി ഇതാ…

kadakkizhi

ആവശ്യമായ സാധനങ്ങൾ
കാട – 250 ഗ്രാം
ചുവന്നുള്ളി – 100 ഗ്രാം
കാന്താരി മുളക് – 10
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – പാകത്തിന്
പച്ചക്കുരുമുളക് – ഏഴു തിരി
കട്ടിത്തേങ്ങാപ്പാൽ – മൂന്നു വലിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു കപ്പ്
തയാറാക്കുന്ന വിധം
കാട വൃത്തിയാക്കി, ചെറിയ കഷണങ്ങളാക്കണം. ചുവന്നുള്ളി ചതച്ചതു പുരട്ടി അര മണിക്കൂർ വയ്ക്കണം. ചുവടുകട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന കാട ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു തേങ്ങാപ്പാലും പച്ചക്കുരുമുളകു ചതച്ചതും ചേർത്തിളക്കി വഴറ്റി വറ്റിച്ചെടുക്കണം.

മല്ലിയില ചേർത്തു വഴറ്റി വാങ്ങുക. വാഴയില ചെറിയ കഷണങ്ങളായി മുറിച്ചു വാട്ടി, ഓരോ വാഴയിലക്കീറിലും അൽപം വീതം കാട മിശ്രിതം വച്ചു കിഴികെട്ടുക. ഈ കിഴികൾ മറ്റൊരു പാത്രത്തിലാക്കി അടുപ്പത്തു വച്ചു ചൂടാക്കിയശേഷം ചൂടോടെ തന്നെ വിളമ്പുക.

Tags