ചോറിനൊപ്പം ഈ കറി ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട

rasam

ആവശ്യമുള്ളവ

രസത്തിനു കട്ടി കിട്ടാന്‍ സാമ്പാര്‍ പരിപ്പ് വേവിച്ച വെള്ളം – ഒന്നര കപ്പ്

മഞ്ഞള്‍പ്പൊടി -1/2 ടീ സ്പൂണ്‍

മുളക് പൊടി – 1 ടീ സ്പൂണ്‍

കുരുമുളക് പൊടി – 1 ടീ സ്പൂണ്‍

മല്ലിപ്പൊടി – 1 ടീ സ്പൂണ്‍

ജീരകം 1/2 ടീ സ്പൂണ്‍

ചെറിയ ഉള്ളി – 5 എണ്ണം

പച്ചമുളക് – 2 എണ്ണം

വെളുത്തുള്ളി – 4 അല്ലി

ഇഞ്ചി – 1 ചെറിയ കഷ്ണം

തക്കാളി – 1 വലുത് ചെറിയ കഷ്ണങ്ങളാക്കിയത്

മല്ലിയില

വെളിച്ചെണ്ണ

കായം – 1 ചെറിയ കഷ്ണം

വാളന്‍ പുളി പിഴിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

കടുക് ,ഉലുവ കുറച്ച്

തയാറാക്കുന്ന വിധം

ചെറിയ ഉള്ളി, ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക.

വറവിന് ആവശ്യമുള്ളവ മാറ്റിവച്ചു ബാക്കിയുള്ള ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ഉപ്പു ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.

വെള്ളം ആവശ്യമെങ്കില്‍ ചേര്‍ക്കാം. കടുകും കറിവേപ്പിലയും ഉലുവയും വെളിച്ചെണ്ണയില്‍ വറുത്തിട്ട ശേഷം ചൂടോടെ ഉപയോഗിക്കാം.

Tags