ടേസ്റ്റി ചമ്മന്തി എളുപ്പം തയ്യാറാക്കാം
ചേരുവകൾ
നിലക്കടല - 1 കപ്പ്
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - 1 സ്പൂൺ
ഉഴുന്ന് - 1 സ്പൂൺ
തുവര പരിപ്പ് - 1 സ്പൂൺ
എണ്ണ - 4 സ്പൂൺ
കടുക് - 1 സ്പൂൺ
ചുവന്ന മുളക് - 2 എണ്ണം
കറിവേപ്പില - 1 തണ്ട്
തയ്യാറാക്കുന്ന വിധം
ഒരു പാൻ വച്ചു ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ചതിന് ശേഷം അതിലേയ്ക്ക് നിലക്കടലയും പച്ചമുളകും ഇഞ്ചിയും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. നന്നായി വറുത്തെടുത്തു കഴിഞ്ഞാൽ അതിലേയ്ക്ക് കുറച്ച് തേങ്ങ കൂടി ചേർത്ത് ഒന്ന് ചൂടാക്കി മിക്സർ ജാറിലേക്ക് മാറ്റാം. ശേഷം ജാറിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ ഒന്ന് അരച്ചെടുക്കുക.
ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കടുക് പൊട്ടിച്ചതിനുശേഷം ഇതിനെ നമുക്ക് ചമ്മന്തിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇതോടെ വളരെ രുചികരമവും ഹെൽത്തിയുമായ നിലക്കടല ചമ്മന്തി റെഡി.