എളുപ്പത്തിൽ ഒരു ടേസ്റ്റി ബിരിയാണി ഇതാ ..
ചെമ്മീൻ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ബിരിയാണി ഉണ്ടാക്കിയാലോ ..അതിനായി ചെമ്മീൻ , മുളകുപൊടി, മഞ്ഞൾപ്പൊടി, പുതിനയില അരിഞ്ഞത്,മല്ലിയില അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി, ഉപ്പ് , തൈര്, നാരങ്ങ നീര് എന്നിവ എടുത്ത് ചെമ്മീൻ മാരിനേറ്റ് ചെയ്യണം.
ബിരിയാണി തയാറാക്കാനായി ബസുമതി അരി, നെയ്യ്,വെളിച്ചെണ്ണ ,കറുവപ്പട്ട ,ഗ്രാമ്പൂ,ഏലക്കബേ ലീഫ്, സവാള,ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തക്കാളി, പുതിനയില അരിഞ്ഞത്,മല്ലിയില അരിഞ്ഞത്,മഞ്ഞൾപ്പൊടി,ബിരിയാണി മസാല,തൈര് ,വെള്ളം,ഉപ്പ് എന്നിവ വേണം. വൃത്തിയാക്കിയ ചെമ്മീനിൽ മാരിനേറ്റ് ചെയ്യാനുള്ള എല്ലാ ചേരുവകളും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.ശേഷം ഇത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
ഒരു പ്രഷർ കുക്കർ അടുപ്പിൽ വച്ച് നെയ്യും വെളിച്ചെണ്ണയും ഒഴിച്ചു ചൂടാകുമ്പോൾ ബേ ലീഫ്, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ചേർത്തു ചെറുതായി വഴറ്റുക. ശേഷം 2 സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളി അരിഞ്ഞതും മല്ലിയില ,പുതിനയില അരിഞ്ഞതും ചേർത്തു നന്നായി വഴറ്റുക.
ശേഷം മഞ്ഞൾപ്പൊടിയും ബിരിയാണി മസാലയും കൂടി ചേർത്തു വഴറ്റുക. മാരിനേറ്റ് ചെയ്തു വച്ച ചെമ്മീനും ചേർത്തു പകുതി വേവാകുന്നതു വരെ വേവിക്കുക. ഇതിലേക്കു വെള്ളം കൂടി ഒഴിച്ചു നന്നായി തിളയ്ക്കുമ്പോൾ കുതിർത്ത ബസ്മതി അരി ഇട്ട് കൊടുക്കാം. എല്ലാം കൂടി നന്നായി തിളപ്പിക്കുക. ശേഷം പ്രഷർ കുക്കർ അടച്ചു ചെറിയ തീയിൽ വേവിക്കാം. 10 മിനിറ്റ് വേവുമ്പോൾ കുക്കർ ഓഫ് ചെയ്ത് തണുത്തതിന് ശേഷം കുക്കർ തുറക്കാം.