ഊണിനു ശേഷം മധുരം വിളമ്പാം

google news
pudding

ഡ്രൈഫ്രൂട്ട്സ് - 480 ഗ്രാം
കാന്‍ഡിഡ് ഫ്രൂട്ട് (ഓറഞ്ച്, ഇഞ്ചി, ചെറുനാരങ്ങ) കഷണങ്ങളാക്കിയത് - 25 ഗ്രാം
ഓറഞ്ച് ജ്യൂസ് - 50 ഗ്രാം
ചെറുനാരങ്ങനീര് - 25 ഗ്രാം
മൈദ- 55 ഗ്രാം
കറുവാപ്പട്ട, ഗ്രാമ്പൂ, ജാതിക്ക എന്നിവ പൊടിച്ചത് - ഒരു ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് - ഒന്നര ടീസ്പൂണ്‍
ബ്രാണ്ടി - 150 മില്ലി
ബട്ടര്‍ - 110 ഗ്രാം
ഡാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍ - 110 ഗ്രാം
ചെറുനാരങ്ങത്തൊലി - അര ടീസ്പൂണ്‍
ഓറഞ്ച് തൊലി - ഒരു ടേബിള്‍ സ്പൂണ്‍
ബ്രെഡ് പൊടി - 110 ഗ്രാം
നട്സ് കഷണങ്ങളാക്കിയത് - 25ഗ്രാം
മുട്ട - രണ്ടെണ്ണം

pudding
തയ്യാറാക്കുന്ന  വിധം

പുഡ്ഡിങ് പാത്രത്തില്‍ അല്പം ബട്ടര്‍ പുരട്ടുക. ഒരു മിക്സിങ് ബൗളില്‍ ഡ്രൈഫ്രൂട്ട്സ്, കാന്‍ഡിഡ് ഫ്രൂട്ട്സ്, ഓറഞ്ച് ജ്യൂസ്, ചെറുനാരങ്ങ ജ്യൂസ് എന്നിവ ചേര്‍ത്തശേഷം അല്പം ബ്രാണ്ടി കൂടി ചേര്‍ത്തിളക്കണം. ബൗള്‍ നന്നായി മൂടി ഒരു ദിവസംവെക്കാം. ശേഷം ഒരു ബൗളില്‍ മൈദ, സ്പൈസ് പൗഡര്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ യോജിപ്പിക്കുക. അതിലേക്ക് പഞ്ചസാര, ചെറുനാരങ്ങത്തൊലി, ഓറഞ്ച് തൊലി, ബ്രെഡ് പൊടി, നട്സ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഇതിലേക്ക് നേരത്തെ മാറ്റിവെച്ച ഡ്രൈഫ്രൂട്ട്സ് മിശ്രിതം ചേര്‍ത്തിളക്കുക.

ഒരു മിക്സിങ് ബൗളില്‍ മുട്ട അടിച്ചെടുത്തശേഷം ഡ്രൈഫ്രൂട്ട് മിശ്രിതത്തിലേക്ക് ചേര്‍ത്തിളക്കുക. ശേഷം ബട്ടര്‍ പുരട്ടിയ പുഡ്ഡിങ് ബേസിനില്‍ കുറേശ്ശെ ഈ മിശ്രിതം ഒഴിക്കുക. അലൂമിനിയം ഫോയില്‍ ഉപയോഗിച്ച് നന്നായി മൂടിവെക്കണം. ഏഴ് മണിക്കൂര്‍ സ്റ്റീമറില്‍ വെച്ചശേഷം തണുപ്പിക്കുക. ഇതിലേക്ക് അല്പം ബ്രാന്‍ഡി ചേര്‍ക്കാം. ശേഷം ഗ്രീസ്പ്രൂഫ് പേപ്പര്‍കൊണ്ട് മൂടിവെക്കണം. തണുപ്പിച്ചശേഷം ക്രിസ്മസിന് വീണ്ടുമെടുത്ത് ചൂടാക്കി, വാനില കസ്റ്റാര്‍ഡ് സോസ് ചേര്‍ത്ത് കഴിക്കാം.

Tags