ഇത് കഴിക്കാത്ത പിള്ളേർ പോലും ഇനി ചോദിച്ചു വാങ്ങി കഴിക്കും..

sweet potato
sweet potato

വളരെയധികം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും പലർക്കും ഇത് കഴിക്കാൻ മടിയാണ്. ഇങ്ങനെ മടിയുള്ളവരെ ഇത് കഴിപ്പിക്കാൻ ഇതാ ഒരു ഐഡിയ..

മധുരക്കിഴങ്ങ് പായസം 

ആവശ്യമായവ 

മധുരക്കിഴങ്ങ് -  3 എണ്ണം
നെയ്യ് - 1 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ - മുക്കാല്‍ കപ്പ്
വെള്ളം - രണ്ട് കപ്പ്
ശര്‍ക്കര - 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് -  ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം മധുരക്കിഴങ്ങിന്റെ തൊലിമാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. പായസം തയ്യാറാക്കുന്ന പാത്രം ചൂടാക്കി നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് മധുരക്കിഴങ്ങ് ചേര്‍ത്ത് ബ്രൗണ്‍നിറമാവും വരെ വഴറ്റുക.

ഇനി വെള്ളം ചേര്‍ത്ത് മധുരക്കിഴങ്ങ് നന്നായി വേവിക്കുക. ശേഷം തേങ്ങാപ്പാലും ശര്‍ക്കരയും ഉപ്പും ചേര്‍ത്ത് തീ കുറച്ചു വച്ച് വേവിക്കുക.
കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യുക. ചൂടോടെ വിളമ്പുക...

Tags