ബ്രേക്ക് ഫാസ്റ്റിന് തയ്യാറാക്കാം മധുരക്കിഴങ്ങ് കൊണ്ട് ചപ്പാത്തി..

chapati

ബീറ്റാ കരോട്ടിനും വിറ്റാമിൻ എ യും ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ആരോഗ്യത്തിന് അത്യുത്തമമാണ്. എന്നാൽ പലർക്കും അത് കഴിക്കാൻ വളരെ മടിയുമാണ്. ഇങ്ങനെയുള്ള മടിയൻമ്മാർക്ക് മധുരക്കിഴങ്ങ് ഇങ്ങനെ തയ്യാറാക്കി നൽകൂ..

ആവശ്യമായവ 

മധുരക്കിഴങ്ങ് - 2 എണ്ണം  
ഗോതമ്പ് പൊടി - 1 കപ്പ്
മുളകുപൊടി - 1/4 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ (വേണമെങ്കിൽ ചേർക്കാം )
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്നവിധം 

ആദ്യം പ്രഷർ കുക്കറിൽ മധുരക്കിഴങ്ങ് നന്നായി വേവിക്കുക. ശേഷം നന്നായി ഉടച്ചെടുക്കുക. ഇനി ഗോതമ്പു പൊടിയെടുത്ത് അതിലേക്ക് വേവിച്ച് നന്നായി ഉടച്ചു വച്ച മധുരക്കിഴങ്ങ് ചേർക്കുക. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ജീരകവും ചേർത്ത് എല്ലാം മിക്സ് ചെയ്യുക.

അൽപ്പം വെള്ളം ചേർത്ത് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നത് പോലെ നന്നായി കുഴയ്ക്കുക.10 മിനിറ്റ് നേരം അടച്ച് മാറ്റിവയ്ക്കുക. ശേഷം സാധാരണ ചപ്പാത്തി ചുടുന്നത് പോലെ തന്നെ ഓരോ ഉരുളകളാക്കി പരത്തി അൽപ്പം എന്ന തടവി ചുട്ടെടുക്കുക.


 

Tags