കിടിലന്‍ രുചിയിൽ ഒരു കേക്ക് തയ്യാറാക്കാം

cake

ചേരുവകൾ

    മുട്ട-3
    ശർക്കര പൊടിച്ചത് - 1/2 കപ്പ്
    ഓയിൽ - 1/2 കപ്പ്
    വാനില എസൻസ് - 1 ടീസ്‌പൂൺ
    ഓട്സ് പൗഡർ -3 / 4 കപ്പ്
    കൊക്കോ പൗഡർ - 1/ 3 കപ്പ്
    ബേക്കിങ് പൗഡർ - 1 ടീസ്‌പൂൺ
    മധുരക്കിഴങ്ങ് വേവിച്ച് ഉടച്ചത് - 1 കപ്പ്

തയാറാക്കുന്ന വിധം

∙ ഒരു പാത്രത്തിൽ 3 മുട്ടയും ശർക്കരപൊടിച്ചതും ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക.

∙ ഇതിലേക്ക് ഓയിലും വാനില എസൻസും ചേർത്തു മാറ്റി വെക്കുക.

∙ വേറെ ഒരു പാത്രത്തിൽ അരിപ്പ വച്ച് അതിലേക്കു ഓട്സ് പൊടിച്ചതും കൊക്കോ പൗഡറും ബേക്കിങ് പൗഡറും ചേർത്ത് അരിച്ചെടുക്കുക.

∙ ഇനി പൊടികൾ ചേർത്തതിലേക്കു നേരത്തെ ചേർത്തുവെച്ച ഓയിൽ കൂട്ട് ചേർത്തു മിക്സ് ചെയ്തു എടുക്കുക. ഒന്നിച്ച് ഇടരുത്. കുറേശ്ശേ ചേർത്ത് നന്നായി ഇളക്കി കട്ടയില്ലാതെ യോജിപ്പിച്ചെടുക്കുക.

∙ ഇനി വേവിച്ചു ഉടച്ചു വച്ചിരിക്കുന്ന മധുരകിഴങ്ങ് ഈ കൂട്ടിലേക്ക്‌ ചേർത്തു പതുക്കെ യോജിപ്പിച്ചെടുക്കുക. കട്ടയില്ലാതെ നന്നായി മിക്സ് ചെയ്തു എടുക്കണം.

∙ ഇനി ഈ കൂട്ട് ഒരു ബട്ടർ പേപ്പർ വെച്ച പാത്രത്തിൽ ഒഴിക്കുക.

∙ ഒരു വലിയ നോൺ സ്റ്റിക്ക് പാത്രം അടുപ്പിൽ വച്ച് അടച്ചു മീഡിയം തീയിൽ 5 മിനിറ്റ് ചൂടാക്കുക .ഇനി ആ പാത്രത്തിലേക്ക് ഒരു സ്റ്റാൻഡ് വച്ച് അതിനു മുകളിൽ കേക്ക് ടിൻ വയ്ക്കുക. പാത്രം അടച്ചു വച്ചു 30 മിനിറ്റ് മീഡിയം തീയിൽ ബേക്ക് ചെയ്‌തു എടുക്കുക. തണുത്ത ശേഷം മുറിച്ചു കഴിക്കാം.

 

Tags