മധുരമുള്ള മിച്ചർ വീട്ടിൽ തയ്യാറാക്കാം

sweet micher
sweet micher

ചേരുവകൾ

    വെളിച്ചെണ്ണ
    അവൽ
    നിലക്കടല
    കടലപരിപ്പ്
    പഞ്ചസാര
    ഏലയ്ക്കപ്പൊടി

തയ്യാറാക്കുന്ന വിധം

    അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക.
    അതിലേയ്ക്ക് ആവശ്യത്തിന് അവൽ ചേർത്ത് വറുത്തു മാറ്റുക.
    അതേ  എണ്ണയിൽ തന്നെ നിലക്കടലയും, കടലപരിപ്പും വറുത്തെടുക്കുക.
    വറുത്ത അവലിലേയ്ക്ക് നിലക്കടലയും കടലപരിപ്പും ചേർക്കുക.
    മധുരത്തിനനുസരിച്ച് പഞ്ചസാര പൊടിച്ചെടുക്കുക.
    അവലിലേയ്ക്ക് പഞ്ചസാര പൊടിച്ചതും, ഒരു നുള്ള് ഏലയ്ക്കപ്പൊടിയും ചേർത്തിളക്കുക.
    ആവശ്യനുസരണം കഴിക്കാം. നനവില്ലാത്ത പാത്രത്തിൽ ഏറെ നാൾ സൂക്ഷിച്ചു വെയ്ക്കാം. 

Tags