എളുപ്പത്തിൽ തയ്യാറാക്കാം സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ്

sweet cornChicken Soup

ചേരുവകള്‍

എല്ലില്ലാത്ത ചിക്കന്‍ (ചെറിയകഷണങ്ങള്‍)- അര കപ്പ്
സ്വീറ്റ് കോണ്‍- 3 സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്- 3 സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്‍
പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്)-1
മുട്ടയുടെ വെള്ള- 1
കുരുമുളക് പൊടി -1 സ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
വിനാഗിരി- അര ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
കോണ്‍ ഫ്‌ളോര്‍- നാല് സ്പൂണ്‍
ചിക്കന്‍ ക്യൂബ്- 1


തയ്യാറാക്കേണ്ട രീതി

ആദ്യം ചിക്കന്‍ കഷണങ്ങള്‍ സവാള, പച്ചമുളക്, വെളുത്തുള്ളി, ഗരം മസാല എന്നിവയോടൊപ്പം രണ്ടു കപ്പ് വെള്ളത്തില്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുത്താം.മൂന്നു വിസില്‍ മതിയാകും. ശേഷം ഇത് തണുത്ത ശേഷം ഇതില്‍ നിന്നും ചിക്കന്‍ കഷണങ്ങള്‍ എടുത്ത് ചെറുതായി അരിഞ്ഞിടണം. പിന്നീട് ഇതിലേക്ക് സ്വീറ്റ് കോണ്‍ ഇട്ട് ഒന്നു തിളപ്പിക്കണം. ശേഷം ഇതിലേയ്ക്ക് ചിക്കന്‍ ക്യൂബ് ചേര്‍ത്തുകൊടുക്കാം. കോണ്‍ ഫ്‌ളോര്‍ കലക്കി ഇതില്‍ ചേര്‍ത്തുകൊടുക്കണം. അതിനുശേഷം മുട്ടയുടെ വെള്ള, കുരുമുളക് പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. അവസാനം മല്ലിയില വിതറി ചൂടോടെ വിളമ്പാം. സ്പ്രിങ് ഒണിയന്‍ വേണമെന്നുള്ളവര്‍ക്ക് ചേര്‍ക്കാം.

Tags