മികച്ച ആരോഗ്യത്തിന് തയ്യാറാക്കാം ഒരു സൂപ്പർ സാലഡ്

google news
salad

ആവശ്യമായ ചേരുവകൾ

ഒലിവ് എണ്ണ : 1/4 സ്പൂൺ
ബാൽസാമിക് വിനാഗിരി : 2 ടീസ്പൂൺ
തേൻ : 1 ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
കുരുമുളക് : 2 ടീസ്പൂൺ
സ്ട്രോബെറി : 1/2 പൗണ്ട് ട്രിം ചെയ്ത് അരിഞ്ഞത്
അവൊക്കാഡോ : 1 എണ്ണം
വെളുത്തുള്ളി : 4 അല്ലി
കുക്കുമ്പർ : 2 എണ്ണം (അരിഞ്ഞത്)
വറുത്ത ബദാം : 1/3 സ്പൂൺ അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒലിവ് എണ്ണ, വിനാഗിരി, തേൻ എന്നിവ ഒരുമിച്ച് ചേർത്ത് മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് ഉപ്പ്, 2 ടീസ്പൂൺ കുരുമുളക്, അരിഞ്ഞു വെച്ച വെളുത്തുള്ളി എന്നിവ ചേർക്കുക. അതിനും ശേഷം സ്ട്രോബെറി, അവൊക്കാഡോ, കുക്കുമ്പർ, ബദാം എന്നിവ ചേർത്ത് നന്നായി യോജിപ്പിക. ഉടൻ തന്നെ കഴിക്കുക.

Tags