ഷുഗർഫ്രീ ഡ്രൈ ഫ്രൂട്ട് ലഡ്ഡു തയ്യാറാക്കാം

dry fruit laddu
dry fruit laddu

ആവശ്യമായ ചേരുവകൾ

1 ടീസ്പൂൺ വെളിച്ചെണ്ണ, 1/2 കപ്പ് തേങ്ങാ, 1/3 കപ്പ് ഉണങ്ങിയ അത്തിപ്പഴം നുറുക്കിയത്, 1/3 കപ്പ് ചെറുതായി നുറുക്കിയ പിസ്ത, 1/3 കപ്പ് നുറുക്കിയ ബദാം, 1/3 കപ്പ് ചെറുതായി നുറുക്കിയ കശുവണ്ടി, 1/3 കപ്പ് വാൽനട്ട് നുറുക്കിയത്, 1/3 കപ്പ് ഉണക്കമുന്തിരി,1 കപ്പ് ഈത്തപ്പഴം, ഏലയ്‌ക്ക പൊടി

പാകം ചെയ്യുന്ന വിധം

ഒരു നോൺ-സ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി, തേങ്ങ ചേർത്ത് 1 മിനിറ്റ് ഇടത്തരം തീയിൽ വഴറ്റുക. ശേഷം ഇതിനോടൊപ്പം അത്തിപ്പഴം, പിസ്ത, ബദാം, കശുവണ്ടി, വാൽനട്ട്, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ ചേർത്ത് 5 മുതൽ 6 മിനിറ്റ് വരെ വഴറ്റുക. ഇതിലേക്ക് ഏലയ്‌ക്ക പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. 

ഈ മിശ്രിതം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി 2 മിനിറ്റ് തണുക്കാനായി വയ്‌ക്കണം. ശേഷം കൈകളിൽ അല്പം എണ്ണ പുരട്ടിയ ശേഷം ഈ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റണം. ലഡ്ഡു തയ്യാറായി കഴിഞ്ഞു. റഫ്രിജറേറ്ററിൽ എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ കേടുകൂടാതെ 

Tags