നക്ഷത്ര പുളിയും കാന്താരിയും കൊണ്ട് ഒരിക്കലെങ്കിലും ഇതുപോലൊന്ന് തയ്യാറാക്കണം..
നക്ഷത്രപുളി കാന്താരി അച്ചാർ
ആവശ്യമായവ
നക്ഷത്ര പുളി
കാന്താരി
ഉപ്പ്
വിനാഗിരി
കടുക്
ഉലുവ
ഓയിൽ
വറ്റൽ മുളക്
കറിവേപ്പില
വെളുത്തുള്ളി
ഇഞ്ചി
തയ്യാറാക്കുന്ന വിധം
ആദ്യം നക്ഷത്രപുള്ളി കഴുകി വൃത്തിയാക്കി അരിഞ്ഞ് ഉപ്പ് ചേർത്ത് ഇളക്കിവയ്ക്കുക ശേഷം ഒരു പാൻ വെച്ച് അതിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക്, ഉലുവ എന്നിവ ചേർക്കുക. ഇത് പൊട്ടി വരുമ്പോൾ വറ്റൽ വറ്റൽ മുളക് കറിവേപ്പില, അരിഞ്ഞു വച്ചിരിക്കുന്ന, വെളുത്തുള്ളി ഇഞ്ചി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇവ മൂത്ത് വരുമ്പോൾ ഇതിലേക്ക് കാന്താരിയും ഉപ്പ് ചേർത്ത് വച്ചിരിക്കുന്ന നക്ഷത്രം പുളിയും ചേർത്ത് ഇളക്കുക. നക്ഷത്രപുള്ളി ചേർത്ത ശേഷം ഒരുപാട് നേരം വേവിക്കേണ്ടതില്ല . ഉടൻതന്നെ വിനാഗിരി ചേർത്ത് ഉപ്പ് ആവശ്യമെങ്കിൽ ചേർക്കുക. ശേഷം ഇറക്കി വയ്ക്കാം. തണുത്ത ശേഷം നല്ല അടച്ചുറപ്പുള്ള പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം.