ചോറിന്റെ കൂടെ കൂട്ടാൻ കണവ തോരൻ

thoran
thoran

ആവശ്യമായ സാധനങ്ങള്‍

കണവ വൃത്തിയാക്കി അരിഞ്ഞത് 2 കപ്പ്
ഇഞ്ചി 1 കഷ്ണം
തേങ്ങ ചിരകിയത് 1 കപ്പ്
മുളകുപൊടി 1 ടീസ്പൂണ്‍
കടുക്, ഉഴുന്ന് ആവശ്യത്തിന്
വെളുത്തുള്ളി അഞ്ച് അല്ലി
ഉപ്പ് ആവശ്യത്തിന്
വറ്റല്‍ മുളക് മൂന്ന്
കറിവേപ്പില രണ്ട് ഇതള്‍

ഉണ്ടാക്കുന്ന വിധം:

കണവ അരിഞ്ഞത് ഇഞ്ചി തൊലി കളഞ്ഞ് ചതച്ചതും ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക. പാകത്തിനു വെന്തു കഴിയുമ്പോള്‍ ഇറക്കിവയ്ക്കുക. കടുകു വറുത്തതില്‍ ഉഴുന്നിട്ട് ചുവന്ന നിറമാകുമ്പോള്‍ വറ്റല്‍ മുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കണവ വേവിച്ചത് കുടഞ്ഞിടുക. തേങ്ങ മുളകുപൊടി ചേര്‍ത്ത് ഒന്നു ചതച്ച ശേഷം അതുകൂടി ചീനച്ചട്ടിയിലേക്ക് ഇടുക. ഒന്നുകൂടി ചേരുവകള്‍ വെന്തുപിടിക്കും വരെ ഇളക്കുക. ചൂടോടെ വിളമ്പുക.

Tags