ചീര സൂപ്പ് തയ്യാറാക്കാം....

google news
palak cheera soup

വേണ്ട ചേരുവകൾ...

ചുവന്ന ചീര ചെറുതായി അരിഞ്ഞ് 1 കപ്പ്.
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്    1 ചെറുത്
   ബട്ടർ                                          1 ടേബിൾ സ്പൂൺ
 സവാള                                        1 എണ്ണം ചെറുതായി അരിഞ്ഞ്
റൊട്ടി കഷണങ്ങൾ                  1 കപ്പ് (നെയ്യിൽ മൊരിച്ചത്)
കുരുമുളക് പൊടി                     ആവശ്യത്തിന്
ഫ്രഷ് ക്രീം                                   1  ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം...

ആദ്യം ചീര അൽപം വെള്ളമൊഴിച്ചു വേവിച്ചശേഷം മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള വഴറ്റിയെടുത്ത ശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി തിളപ്പിച്ചെടുക്കുക. ശേഷം റൊട്ടിക്കഷണങ്ങൾ മൊരിച്ചതും ഫ്രഷ് ക്രീമും ചേർത്ത് വിളമ്പാം.

Tags