തയ്യാറാക്കാം ചീര സൂപ്പ്‌

spinach soup
spinach soup

നമുക്ക് ഇന്ന്  ചീര സൂപ്പ്‌ തയ്യാറാക്കി നോക്കിയാലോ 

ആവശ്യമുള്ള ചേരുവകള്‍

1 ഉള്ളി, ചെറുതായി അരിഞ്ഞത്
2 ടീസ്പൂണ്‍ വെണ്ണ
2 കപ്പ് ചീര, അരിഞ്ഞത്
3 ഇടത്തരം ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത്
ഒന്നര കപ്പ് ചിക്കന്‍
ഒന്നര കപ്പ് വെള്ളം
2 ചിക്കന്‍ കഷ്ണങ്ങള്‍
1/2 ടീസ്പൂണ്‍ ഉപ്പ്
1/8 ടീസ്പൂണ്‍ കുരുമുളക് പൊടി
3/4 കപ്പ് അരിഞ്ഞ കാപ്‌സിക്കം

തയ്യാറാക്കുന്ന വിധം

ഒരു വലിയ സോസ്പാന്‍ എടുത്ത് അടുപ്പില്‍ വെക്കുക. ഇതിലേക്ക് വെണ്ണ ചേര്‍ക്കുക. ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് അഞ്ച് മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ചിക്കന്‍ ചാറോട് കൂടി വേവിച്ചത്, വെള്ളം, ചിക്കന്‍ രണ്ട് കഷ്ണം ചതുരത്തില്‍ മുറിച്ചത് എന്നിവ ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ചതിന് ശേഷം 20 മിനിറ്റോളം വേവിക്കുക. ഉരുഴക്കിഴങ്ങ് വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് ചീര ചേര്‍ക്കുക. പിന്നീട് തീ ഓഫ് ചെയ്ത് അല്‍പം തണുത്ത ശേഷം ഈ മിശ്രിതം ബ്ലെന്‍ഡ് ചെയ്ത് വീണ്ടും സോസ്പാനില്‍ ഒഴിച്ച് ഒന്നു കൂടി ചൂടാക്കുക. അതിന് ശേഷം ഇതിലേക്ക് ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ നല്ലതുപോലെ ഇളക്കിയെടുക്കുക. കാപ്‌സിക്കം അരിഞ്ഞത് ചേര്‍ത്ത് അലങ്കരിക്കാം. ചീര സൂപ്പ് തയ്യാര്‍.

Tags