എളുപ്പത്തിലുണ്ടാക്കാം ഒരു സ്പെഷൽ ഓംലെറ്റ്
Aug 14, 2024, 13:00 IST
വേണ്ട ചേരുവകൾ
മുട്ട– 1
മുരിങ്ങയില– അര കപ്പ്
സവാള പൊടിയായി അരിഞ്ഞത്– അര കപ്പ്
പച്ചമുളക്– 2 എണ്ണം
തേങ്ങ ചിരകിയത്– 3 ടേബിൾ സ്പൂൺ
ഉപ്പ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് ഒരു ബൗളിലേക്ക് ഒഴിക്കുക. ഇതിലേക്ക് സവാള അരിഞ്ഞതും മുരിങ്ങയിലയും പച്ചമുളകും തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. പാൻ ചൂടായ ശേഷം അതിലേക്ക് യോജിപ്പിച്ച കൂട്ട് ഒഴിക്കാം. തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുത്ത് ചൂടോടെ കഴിക്കാം.