തയ്യാറാക്കാം സ്പെഷ്യൽ മിന്റ് ലെെം

google news
mint

ധാരാളം പോഷക​ഗുണങ്ങൾ പുതിനയിലയിൽ അടങ്ങിയിരിക്കുന്നു. ഈ ചൂട് സമയത്ത് പുതിനയില കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് പരിചയപ്പെട്ടാലോ?. വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ മിന്റ് ലെെം.

പുതിന                    10 ഇല 
പഞ്ചസാര               2 സ്പൂൺ 
നാരങ്ങാ നീര്       1 നാരങ്ങ 
ഐസ് ക്യൂബ് 
വെള്ളം
ഇഞ്ചി                       1 സ്പൂൺ 

തയ്യാറാക്കുന്ന വിധം...

മിന്റ് ലെെം തയ്യാറാക്കാൻ വളരെ എളുപ്പമാണ് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് പുതിന ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് പഞ്ചസാരയും നാരങ്ങാനീര് ഇഞ്ചിയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത് അതിനെ ഒന്ന് അരിച്ചെടുത്തതിനുശേഷം ക്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഗ്ലാസിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് ഐസ്ക്യൂബ് വെള്ളവും ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. 

Tags