ഡിന്നറിനു രുചി കൂട്ടാൻ സ്പെഷ്യൽ ഐറ്റം


ചേരുവകള്‍
അയല വറുത്തത് (മുള്ള് കുറവുള്ള മീന്‍) -10 കഷണം
കുടംപുളി - പാകത്തിന്
വെളിച്ചെണ്ണ- കാല്‍ കപ്പ്
അരപ്പ് തയ്യാറാക്കാന്‍
സവാള- 1
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി -10 അല്ലി
ഉലുവപ്പൊടി- അര ടീസ്പൂണ്‍
തക്കാളി -2
മുളകുപൊടി-2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത്- ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
അരപ്പിനുള്ള ചേരുവകള്‍ ഉപ്പ് ചേര്‍ത്ത് മിക്സിയില്‍ അരച്ച് അര കപ്പ് വെള്ളത്തില്‍ കലക്കിയെടുക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ അരപ്പും കുടംപുളി ചേര്‍ത്ത് തിളപ്പിക്കണം. തിളച്ച് പകുതി വറ്റി വരുമ്പോള്‍ വറുത്ത മീന്‍കഷണങ്ങള്‍ ചേര്‍ത്തു കൊടുക്കാം. നന്നായി ഇളക്കിയശേഷം തീ കുറയ്ക്കുക. മൂടിവെച്ച് ചാറ് കുറുകി വരുമ്പോള്‍ മല്ലിയില വിതറി കൊടുത്ത് തീ അണയ്ക്കാം. രുചിയേറുന്ന ഫിഷ് മസാല തയ്യാര്‍.