ഊണിനൊരുക്കാം ചിക്കൻ സ്പെഷ്യൽ ഐറ്റം

google news
roast

ചേരുവകൾ:

    ചിക്കൻ – 1 കിലോ
    ചെറിയ ഉള്ളി – 250 ഗ്രാം (മിക്സിയിലോ ഇടികല്ലിലോ വെച്ച് ചെറുതായി ചതച്ചെടുക്കുക)
    വറ്റൽമുളക് ചതച്ചത്- 4 ടേബിൾ സ്പൂൺ
    വെളിച്ചെണ്ണ- 4 ടേബിൾ സ്പൂൺ
    കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

    ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.
    ഒരു മൺചട്ടിയെടുത്ത് അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
    ഇതിലേക്ക് കറിവേപ്പില ചേർക്കുക.
    ശേഷം ചെറിയ ഉള്ളി ചേർത്ത് വഴറ്റുക.
    വറ്റൽമുളക് ചേർത്ത് വഴറ്റി യോജിപ്പിക്കുക.
    ചെറിയ ഉള്ളി നന്നായി വാടി കഴിയുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത്, അൽപ്പം ഉപ്പുമിട്ട് വഴറ്റി മസാല ചിക്കൻ കഷ്ണങ്ങളിൽ പിടിപ്പിക്കുക. ഇതിലേക്ക് ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. നന്നായി അടച്ചുവെച്ച് വേവിക്കുക. വെള്ളം ചേർക്കാതെ ഇരുന്നാൽ ചിക്കൻ വേവുമോ, അടിയിൽ പിടിക്കുമോ എന്നൊന്നും ആശങ്ക പെടേണ്ടെതില്ല. ചിക്കനിൽ നിന്ന് ഊറിവരുന്ന വെള്ളത്തിൽ ചിക്കൻ വെന്തു കൊള്ളും.
    വെന്തുകഴിയുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.

Tags