കിടിലന്‍ ചെറുപയര്‍ പരിപ്പ് പ്രഥമന്‍

google news
paayasam
ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ പരിപ്പ് - അരക്കിലോ
തേങ്ങ - അഞ്ചെണ്ണം
ശര്‍ക്കര- അരക്കിലോ
അണ്ടിപ്പരിപ്പ്
മുന്തിരി
നെയ്യ്- പാകത്തിന്
തേങ്ങക്കൊത്ത് - അരക്കപ്പ്
ഏലക്കായ
 
തേങ്ങ ചിരകി പിഴിഞ്ഞ് ഒന്ന് രണ്ട് മൂന്ന് എന്ന ക്രമത്തില്‍ പാല്‍ തയ്യാറാക്കുക . അത് മാറ്റി വെച്ച ശേഷം അല്‍പം ചെറുപയര്‍ എടുത്ത് നല്ലതുപോലെ വറുത്ത് മൂപ്പിച്ചെടുക്കുക. അതിന് ശേഷം ബാക്കി വരുന്ന ചെറുപയര്‍ ആദ്യത്തേതിനേക്കാള്‍ അല്‍പം മൂപ്പ് കുറച്ച് വറുത്തെടുക്കുക. അത് കഴിഞ്ഞ് ചെറുപയര്‍ നല്ലതുപോലെ കഴുകി ഒരു പാത്രത്തില്‍ ചെറുപയറിന് തൊട്ടുമുകളില്‍ വെള്ളം വെച്ച് രണ്ട് വറുത്തെടുത്ത പയറും ഒരുമിച്ച് വേവിച്ചെടുക്കുക. പയര്‍ നല്ലതുപോലെ വെന്ത് കഴിഞ്ഞ ശേഷം അതിലേക്ക് ശര്‍ക്കര ചേര്‍ക്കുക. ഇത് അടിയില്‍ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. ചുരുങ്ങിയത് 15-20 മിനിറ്റെങ്കിലും ശര്‍ക്കര നല്ലതുപോലെ ഇളക്കണം. അതിന് ശേഷം ശര്‍ക്കര നല്ലതുപോലെ ഉരുകി പയറുമായി മിക്‌സ ആയിക്കഴിഞ്ഞ് ഇതിലേക്ക് മൂന്നാംപാല്‍ ചേര്‍ക്കണം. ഇത് നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക. ഇത് നല്ലതുപോലെ ഇളക്കി വെള്ളം നല്ലതുപോലെ വറ്റി വരുമ്പോള്‍ അതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ഒരു മൂന്നോ നാലോ മിനിറ്റ് മാത്രം തിളപ്പിക്കുക. പിന്നീട് വാങ്ങി വെക്കുക. പിന്നീട് നെയ് എടുത്ത് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങക്കൊത്തും കൂടി വറുത്തെടുക്കുക. ഇത് പായസത്തിലേക്ക് ചേര്‍ത്ത് ഇളക്കി അല്‍പം ഏലക്ക പൊടിച്ചെടുക്കുക. അപ്പോള്‍ ഈ വര്‍ഷത്തെ ഓണം കെങ്കേമമാക്കാന്‍ നമുക്ക് പ്രഥമന്‍ തയ്യാറാക്കാം. ശ്രദ്ധിക്കേണ്ടത്: മധുരം ആവശ്യാനുസരണം ചേര്‍ക്കാവുന്നതാണ്. പായസം തണുത്ത് കഴിയുമ്പോള്‍ മധുരം അല്‍പം കൂടുതലായി തന്നെ നില്‍ക്കുന്നു. അതുകൊണ്ട് തയ്യാറാക്കുമ്പോള്‍ മധുരം അല്‍പം കുറഞ്ഞാലും പിന്നീട് മധുരം ഉണ്ടായിരിക്കും.

Tags