കൊതിപ്പിക്കും രുചിയിൽ സ്പെഷ്യൽ ബ്രഡ് ടോസ്റ്റ്
വേണ്ട ചേരുവകൾ
1 ബ്രഡ് 4 പീസ്
2 സവാള 1 എണ്ണം
ക്യാരറ്റ് 1 എണ്ണം
കാപ്സിക്കം 1 എണ്ണം
മല്ലിയില ആവശ്യത്തിന്
ചീസ് ആവശ്യത്തിന്
ബട്ടർ ആവശ്യത്തിന്
3. മുട്ട 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകളായ സവാള, കാപ്സിക്കം, ക്യാരറ്റ്, മല്ലിയില എന്നി ചെറുതായി അരിഞ്ഞെടുക്കുക. ശേഷം മുട്ട ആവശ്യത്തിന് ഉപ്പ് ചേർത്ത് അടിച്ചെടുക്കുക. ബ്രഡ് ഓരോ പീസ് എടുത്ത് നടുഭാഗം ചതുരത്തിൽ മുറിച്ചെടുക്കുക.
ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായതിനു ശേഷം ബട്ടർ പുരട്ടുക. ശേഷം ബ്രഡ് വച്ചതിനു ശേഷം മുട്ട അടിച്ചത് കുറച്ച് ഒഴിക്കുക. അരിഞ്ഞ പച്ചക്കറി, ബട്ടർ, ചീസ് ഇവ ചേർത്തതിന് ശേഷം മുറിച്ചു വച്ച ബ്രഡ് കഷ്ണം കൊണ്ട് മൂടി ചെറു തീയിൽ ബട്ടർ പുരട്ടി മൊരിച്ചെടുക്കുക. എല്ലാ ബ്രഡും ഇങ്ങനെ ചെയ്തെടുക്കുക. ഈസി ബ്രഡ് ടോസ്റ്റ് തയ്യാർ.