ഈ പയർ വർഗം കഴിച്ചാൽ ഇത്രയും രോഗങ്ങളെ അകറ്റി നിർത്താം

soybean


ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പയർ വർഗമാണ് സോയാബീൻ. ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ സോയാബീൻ കൃഷി ചെയ്യാനും എളുപ്പമാണ്. ഒരു എണ്ണക്കുരു കൂടിയാണിത്. സോയ പാൽ, ടെക്സ്ചർ ചെയ്ത പച്ചക്കറി പ്രോട്ടീൻ, സോയാ ചങ്ക്‌സ് തുടങ്ങിയ രൂപങ്ങളിലാണ് ഈ പയറുവർഗം കൂടുതലായി ഉപയോഗിക്കുന്നത്.  

ഉയർന്ന അളവിലുള്ള പ്രോട്ടീൻ സോയ ഉൽപന്നങ്ങളെ സസ്യാഹാരികൾക്ക് അനുയോജ്യമായ പ്രോട്ടീൻ സ്രോതസ്സാക്കി മാറ്റുന്നു. മറ്റേതു വിളയെക്കാളും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതു വ്യാപകമായി കൃഷി ചെയ്യപ്പെടുന്നതിന്റെ ഒരു കാരണം.

സോയാബീൻ ഉറക്ക തകരാറുകൾ കുറയ്ക്കുന്നതിനും ഉറക്കമില്ലായ്മ മാറ്റുന്നതിനും സഹായിക്കുന്നു. സോയാബീനിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള മഗ്നീഷ്യമാണ് ഉറക്ക തകരാറുകൾ പരിഹരിക്കുന്നത്.

പ്രമേഹം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഫലപ്രദമായ മാർഗമാണ് സോയാബീൻ. അത് ശരീരത്തിലെ ഇൻസുലിൻ റിസപ്റ്ററുകൾ വർധിപ്പിക്കുകയും അതുവഴി രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ചെമ്പും ഇരുമ്പും സോയാബീനിൽ ധാരാളമായി കാണപ്പെടുന്ന രണ്ട് ധാതുക്കളാണ്. ഇവ രണ്ടും ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് അത്യന്താപേക്ഷിതമാണ്.  ഇത് ഉപാപചയ പ്രവർത്തനങ്ങൾ പരമാവധിയാക്കുകയും ഊർജ നില വർധിപ്പിക്കുകയും ചെയ്യുന്നു, അതേസമയം വിളർച്ച പോലുള്ള അപകടകരമായ അവസ്ഥകളും ഒഴിവാക്കുന്നു.

സോയാബീനിൽ ഉയർന്ന വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, കൂടാതെ കാൽസ്യം, മഗ്നീഷ്യം, ചെമ്പ്, സെലിനിയം, സിങ്ക് എന്നിവയുടെ അളവ് ശരീരത്തിലെ വിവിധ പ്രക്രിയകൾക്കു വളരെ പ്രധാനമാണ്; പ്രത്യേകിച്ച് എല്ലുകൾക്ക്. ഓസ്റ്റിയോട്രോപിക് പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഘടകങ്ങളെല്ലാം അത്യന്താപേക്ഷിതമാണ്. ഇത് പുതിയ അസ്ഥികൾ വളരാൻ അനുവദിക്കുകയും അസ്ഥികളുടെ രോഗശമന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പ്രായമാകുമ്പോൾ സാധാരണയായി ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾക്ക് സോയാബീൻ കഴിക്കുന്നത് ദീർഘകാല പരിഹാരമാണ്.

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ അനിവാര്യ ഘടകങ്ങളായ ഐസോഫ്ലവനുകളുടെ നല്ലൊരു ഉറവിടമാണ് സോയാബീൻ. ആർത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുന്നു. ഐസോഫ്ലവനുകൾക്ക് ഈസ്ട്രജൻ റിസപ്റ്റർ സെല്ലുകളുമായി ബന്ധിപ്പിക്കാൻ കഴിയും. മൂഡ് സ്വിങ്, ഹോട്ട് ഫ്ലാഷ്, വിശപ്പ്, വേദന തുടങ്ങി ആർത്തവവിരാമത്തിന്റെ പല ലക്ഷണങ്ങളെയും ഇത് ലഘൂകരിക്കും. 

ശരീരത്തിലെ മൊത്തം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പിന്റെ ഉറവിടമാണ് സോയാബീൻ. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാൻ ഇതു സഹായിക്കുന്നു. കൂടാതെ, 

ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫാറ്റി ആസിഡുകളിൽപെട്ട  ലിനോലെയിക് ആസിഡും ലിനോലെനിക് ആസിഡും സോയാബീനിലുണ്ട്. ഇവ ശരീരത്തിലെ പേശികളുടെ സുഗമമായ പ്രവർത്തനത്തെ നിയന്ത്രിക്കുകയും രക്തസമ്മർദം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിലെയും ധമനികളിലെയും അധിക കൊളസ്ട്രോൾ നീക്കം ചെയ്തുകൊണ്ട് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സോയാബീനിലെ ഫൈബർ സഹായിക്കുന്നു.

സോയാബീനിലെ ആന്റിഓക്‌സിഡന്റുകൾ വിവിധതരം കാൻസറുകളെ പ്രതിരോധിക്കാൻ സഹായകമാണ്. സെല്ലുലാർ മെറ്റബോളിസത്തിന്റെ അപകടകരമായ ഉപോൽപന്നങ്ങളായ ഫ്രീ റാഡിക്കലുകളെ ആന്റിഓക്‌സിഡന്റുകൾ നിർവീര്യമാക്കുന്നു. ഈ ഫ്രീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളെ മാരകമായ കാൻസർ കോശങ്ങളായി പരിവർത്തനം ചെയ്യാൻ സഹായിക്കുന്നത്. കൂടാതെ, സോയാബീനിലെ ഉയർന്ന ഫൈബർ  ദഹന പ്രക്രിയ സുഗമമാക്കി വൻകുടൽ കാൻസർ പോലുള്ള സാധ്യതകളും ഇല്ലാതാക്കുന്നു. 


 നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ സോയ ഉൽപ്പന്നങ്ങളെ മികച്ചതാക്കുന്നു.

Tags