ചൂട് ചോറിനൊപ്പം സോയാബീന്‍ മസാലയുണ്ടെങ്കില്‍ പിന്നെ വേറൊന്നും വേണ്ട ..

soya
soya

ചേരുവകള്‍

സോയ രണ്ടാക്കി നുറുക്കിയത്- നാല് കപ്പ്

ചുവന്നുള്ളി നീളത്തില്‍ രണ്ടാക്കി നുറുക്കിയത് -രണ്ടു കപ്പു

തേങ്ങ ചിരകിയത് -മുക്കാല്‍ കപ്പ് പിഴിഞ്ഞ് പാലെടുക്കുക

ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് അരച്ചത് -രണ്ടര ടേബിള്‍സ്പൂണ്‍

മുളക് പൊടി- ഒരു ടേബിള്‍സ്പൂണ്‍

മല്ലിപ്പൊടി -രണ്ടു ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍

മസാലപ്പൊടി-അര സ്പൂണ്‍

കറിവേപ്പില- ആവശ്യത്തിന്

വെളിച്ചെണ്ണ- പത്തു ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സോയ കഴുകി ചൂട് വെള്ളം ഒഴിച്ച് അല്പം ഉപ്പ് ഇടുക. 10 മിനിറ്റ് കഴിഞ്ഞ സോയ പിഴിഞ്ഞ് എടുത്ത് രണ്ടാക്കി നുറുക്കി വെയ്ക്കുക.

ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് വഴറ്റി മൂത്തുവരുമ്പോള്‍ അതില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുക. കുറച്ച് കഴിഞ്ഞ് ചുവന്നുള്ളി ചേര്‍ക്കുക.

എല്ലാം കൂടി നല്ലവണ്ണം യോജിച്ച് വരുമ്പോള്‍ സോയ ചേര്‍ക്കുക. വെളിച്ചെണ്ണ കുറച്ച് ചേര്‍ക്കുക.

അതിന് ശേഷം കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് ഇളക്കി അതില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി ചേര്‍ത്ത് ഇളക്കി അടച്ചിട്ട് വേവിക്കുക.

അതില്‍ കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.

അതില്‍ അര ടീസ്പൂണ്‍ മസാലപ്പൊടി ചേര്‍ക്കുക. എല്ലാം കൂടി പാകത്തിന് മൂത്ത് വലിഞ്ഞ് ഫ്രൈ ആയാല്‍ തീ നിര്‍ത്തുക.

Tags