എല്ലുകള്‍ക്ക് ശക്തി കൂട്ടാൻ ഒരു സൂപ്പ്

mutton soup
mutton soup

മട്ടന്‍ സൂപ്പ് ഉണ്ടാക്കാം

ചേരുവകൾ

ആടിന്‍റെ എല്ല് – 1 കിലോ
വെള്ളം  – 3.5 ലിറ്റർ
വറുത്ത മല്ലി - 1/2 കപ്പ്‌ 
ജീരകം - 1 ടേബിൾ സ്പൂൺ 
കുരുമുളക് - 1/2 കപ്പ്‌ 
- 1 കപ്പ്‌ സൂപ്പിന്-
നെയ്യ് - 1 ടീസ്പൂൺ 
ഉപ്പ് - ഒരു നുള്ള് 
ചെറിയ ഉള്ളി - 3 എണ്ണം 

തയാറാക്കുന്ന വിധം

എല്ലുകൾ കഴുകി വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക (കൽ ചട്ടി ഉണ്ടെങ്കിൽ അതിൽ). ഇതിലേക്ക് മല്ലി, ജീരകം, കുരുമുളക് പൊടിച്ചതും ചേർക്കുക. നന്നായി തിളപ്പിക്കുക. വെള്ളം പകുതിയോളം ആയാൽ തീ കുറച്ച് ഇടുക. 1.5 ലിറ്റർ ആവുന്നതുവരെ ഇളം തീയിൽ വേവിക്കുക. ചൂട് പോയ ശേഷം അരിച്ചെടുക്കുക. എല്ലുകളെല്ലാം പിഴിഞ്ഞെടുക്കുക. 

നെയ്യ് ചൂടാക്കി ഉള്ളി വഴറ്റുക. ഇത് സൂപ്പിലേക്ക് ഒഴിച്ച്, ഉപ്പും ചേര്‍ത്ത് ഇളം ചൂടിൽ കഴിക്കുക.

ഇത് മരുന്നായി ഉപയോഗിക്കുന്നവർ 3, 5, 7 പ്രാവശ്യം ആഴ്ചയിലോ മാസത്തിലോ കുടിക്കാൻ ശ്രമിക്കുക. രാവിലെയോ രാത്രി കിടക്കുന്നതിനു മുന്‍പോ കഴിക്കാം. തണുത്ത വെള്ളം, എരിവും പുളിയും എന്നിവ ഒഴിവാക്കുക. ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് തിളപ്പിക്കരുത്, ചൂടാക്കുക മാത്രം ചെയ്യുക. വിറകടുപ്പിന്‍റെ ഇളം ചൂടിൽ ഇത് 2 ദിവസത്തോളം കേടാകാതെ ഇരിക്കും. ഇത് കുടിച്ച ശേഷം 1/2 മണിക്കൂർ നേരത്തേക്ക് വെള്ളം, ഭക്ഷണം എന്നിവ കഴിക്കരുത്.

Tags