ആപ്പിള്‍ സര്‍ബത്ത് ട്രൈ ചെയ്യൂ
Sep 28, 2024, 09:10 IST
ആവശ്യമായ ചേരുവകള്‍:
2 ആപ്പിള്‍
4 കപ്പ് വെള്ളം
1/2 നന്നാറി സിറപ്പ്
1/4 ടീസ്പൂണ്‍ ഏലയ്ക്കാ പൊടി
1/4 ടീസ്പൂണ്‍ കുങ്കുമപ്പൂവ് (ഓപ്ഷണല്‍)
1/4 പാല്‍
ഐസ് ക്യൂബ്സ് (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം:
ആപ്പിള്‍ നന്നായി കഴുകി തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക., ശേഷം മിക്സിയുടെ ജാറിലേക്ക് ആപ്പിള്‍ മുറിച്ചതും പാലും വെള്ളവും നന്നാറ സിറപ്പും(മധുരത്തിന് അനുസരിച്ച് ചേര്‍ക്കാം)ചേര്‍ത്ത് തരിയില്ലാതെ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ചെറുതായി നുറിക്കിയ കുറച്ച് ആപ്പിളും ഏലയ്ക്കാ പൊടി, കുങ്കുമപ്പൂ ഐസ് ക്യൂബ്സ് എന്നിവയിട്ട് നന്നായി ഇളക്കി യോജിപ്പിച്ച് വിളമ്പാം.