ഗോതമ്പുപ്പൊടി ഉപയോഗിച്ച് സോഫ്റ്റായ ഇടിയപ്പം ഉണ്ടാക്കിയാലോ
Aug 2, 2024, 14:00 IST
ചേരുവകൾ
ഗോതമ്പ് പൊടി – ഒരു കപ്പ്
തിളച്ച വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 1 ടീസ്പൂൺ
തേങ്ങ ചിരകിയത് – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടി ചെറിയ തീയിൽ വറുത്തെടുക്കുകയോ ആവിയിൽ 10 മിനിറ്റ് വേവിക്കുകയോ ആണ് ആദ്യം ചെയ്യേണ്ടത്. ചൂടാറിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളച്ച വെള്ളം ഒഴിച്ചൊഴിച്ച് കുഴച്ചെടുക്കുക. ഇതിനിടെയിൽ അൽപം നെയ്യ് കൂടി ചേർത്താൽ ഇടിയപ്പം സോഫ്റ്റാകും.
ഈ മാവ് സേവനാഴിയിൽ നിറച്ച് ഇഡ്ഡലി തട്ടിൽ ചുറ്റിച്ചെടുക്കുക. തേങ്ങ ചിരകിയത് കൂടി ചേർത്താൽ രുചിയേറും.