സോഫ്റ്റ് ഹണി കാസ്റ്റെല്ലാ കേക്ക്

cake1
cake1

ചേരുവകള്‍:

പാല്‍ – 5 ടേബിള്‍ സ്പൂണ്‍
തേന്‍ – 50 ഗ്രാം
ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍
മുട്ട – 5 എണ്ണം
പഞ്ചസാര – 80 ഗ്രാം + 40 ഗ്രാം
ഉപ്പ് – ¼ ടീസ്പൂണ്‍
വാനില എസന്‍സ് – 1 ടീസ്പൂണ്‍
കേക്ക് ഫ്‌ലോര്‍ അല്ലെങ്കില്‍ മൈദ – 150 ഗ്രാം

തയ്യാറാക്കുന്ന വിധം:

പാല്‍ ചെറുതായി ചൂടാക്കുക. ഇതിലേക്ക് തേന്‍, ഓയില്‍ എന്നിവ ചേര്‍ത്തു യോജിപ്പിക്കുക. ഒരു പാത്രത്തില്‍ ചൂടുവെള്ളം എടുത്ത്(നന്നായി തിളച്ച വെള്ളം എടുക്കരുത്), അതിനുള്ളില്‍ മുട്ടയുടെ വെള്ള മാത്രം എടുത്ത പാത്രം ഇറക്കിവയ്ക്കുക. അതിനുശേഷം 80 ഗ്രാം പഞ്ചസാര കുറേശ്ശെയായി ചേര്‍ത്ത് നന്നായി അടിച്ച് പതപ്പിച്ച് എടുക്കുക(അവസാനത്തെ ഒരു മിനിറ്റ് കുറഞ്ഞ സ്പീഡില്‍ അടിക്കാന്‍ ശ്രദ്ധിക്കുക).
ഇനി ഇത് മാറ്റിവച്ച്, മുട്ടയുടെ മഞ്ഞ എടുത്ത് അതിലേക്ക് ഉപ്പ് ചേര്‍ത്ത് ഒന്ന് അടിച്ചശേഷം 40 ഗ്രാം പഞ്ചസാര കുറേശ്ശെയായി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് വാനില എസന്‍സ് കൂടി ചേര്‍ത്തു കൊടുക്കാം. ഇനി നേരത്തെ തയാറാക്കി വച്ച പാല്‍, തേന്‍, ഓയില്‍ എന്നിവയുടെ കൂട്ട് ഇതിലേക്ക് ഒഴിച്ച് പതുക്കെ ഇളക്കി എടുക്കാം. ഇതിലേക്ക് ഇനി കേക്ക് ഫ്‌ലോര്‍ അല്ലെങ്കില്‍ മൈദ അരിച്ച് ചേര്‍ത്ത് യോജിപ്പിച്ച് എടുക്കണം. അതിനുശേഷം അടിച്ചു വച്ച മുട്ടയുടെ വെള്ള കുറേശ്ശെയായി ചേര്‍ത്തു യോജിപ്പിച്ച് എടുക്കാം.
7 ഇഞ്ചിന്റെ കേക്ക് ടിന്‍ എടുത്ത് വെണ്ണ അല്ലെങ്കില്‍ ഓയില്‍ പുരട്ടി ബട്ടര്‍ പേപ്പര്‍ താഴെയും വശങ്ങളിലും ഇട്ട് ബേക്കിങ് സ്ട്രിപ്‌സ് കൂടി ഇട്ട് കൊടുത്ത ശേഷം ഇതിലേക്ക് ബാറ്റര്‍ ഒഴിച്ചു കൊടുക്കാം. ഓവന്‍ 170 ഡിഗ്രി ചൂടില്‍ പ്രീഹീറ്റ് ചെയ്തശേഷം 150 ഡിഗ്രി ചൂടിലേക്ക് മാറ്റി 45 മിനിറ്റ് കേക്ക് ബേക്ക് ചെയ്‌തെടുക്കാം. ഓയില്‍ തടവിയ ഒരു ബട്ടര്‍ പേപ്പറിലേക്ക് ഉടനെതന്നെ കേക്ക് മാറ്റിയശേഷം തണുക്കാനായി അനുവദിക്കാം. കേക്ക് തണുത്ത ശേഷം അതേ ബട്ടര്‍ പേപ്പര്‍ കൊണ്ടു തന്നെ പൊതിഞ്ഞു ഒരു ദിവസം മാറ്റിവയ്ക്കുക. അടുത്ത ദിവസം മുറിച്ച് ഉപയോഗിക്കാം.

Tags