ചായയ്ക്കിതാ മധുരമൂറും പലഹാരം

google news
ilayada

ചേരുവകകൾ:-
1. ശർക്കര / പഞ്ചസാര
2. തേങ്ങ
3. അരിപ്പൊടി
4. ഇല അലുമിനിയം ഫോയിൽ
5. ഏലക്കാപ്പൊടി
6. എണ്ണ 1 ടേബിൾ സ്പൂൺ
7. ഉപ്പ്
ഉണ്ടാക്കുന്നവിധം:-
ശർക്കയൊ, പഞ്ചസാരയോ ഏലയ്ക്കാപൊടിയും ചേർത്ത് തേങ്ങായുടെ കൂടെ തിരുമി ചേർത്തു വെയ്ക്കുക. അരിപ്പൊടി 1 ടേബിൾ സ്പൂൺ എണ്ണയും ഉപ്പും ചേർത്ത് ചെറു ചൂടുവെള്ളത്തിൽ കുഴക്കുക.
ചെറിയ ഉരുളകളായി കൈയിൽ ഇത്തിരി എണ്ണതൊട്ട്, ചെറുവിരലിന്റെ അറ്റം കൊണ്ട് ഇലയിൽ പരത്തുക. ഒരു കൈ വീതിയിൽ ഉള്ള വട്ടം ആയി കനംക്കുറച്ചു പരത്തുക.
അതിന്റെ പകുതിയുടെ ഒരു വശത്തു ശർക്കരക്കൂട്ടുവച്ച് മറുപകുതി മടക്കിയെടുക്കുക. ആവിയിൽ 15 മിനിട്ട് വേവിച്ചെടുക്കുക.

Tags