കിടിലനൊരു ഷേക്ക് എളുപ്പം തയ്യാറാക്കിയാലോ?
Aug 21, 2024, 11:15 IST
വേണ്ട ചേരുവകൾ…
മാമ്പഴം 1 എണ്ണം
ഇളനീരിന്റെ കാമ്പ് 1 കപ്പ്
പഴം 1 എണ്ണം (ഞാലിപൂവൻ)
തണുത്ത പാൽ 2 ഗ്ലാസ്
പഞ്ചസാര 4 സ്പൂൺ
തയ്യാറാക്കുന്ന വിധം…
മാമ്പഴം തോല് കളഞ്ഞു അരിഞ്ഞു എടുക്കുക, അത് മിക്സിയുടെ ജാറിലേക്ക് ചേർത്ത്, ഒപ്പം പഴവും, ഇളനീരിന്റെ കാമ്പും, പാലും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ച് എടുക്കുക. നല്ല രുചികരവും, ഹെൽത്തിയും ആണ് ഈ ഷേക്ക്..