സിങ്കപ്പൂര്‍ സ്റ്റൈലിലൊരു ഫ്രൈഡ് റൈസ് തയ്യാറാക്കിയാലോ

fried rice
fried rice

 

ആവശ്യമുള്ള സാധനങ്ങള്‍

    ബസുമതി അരി -ഒരുകപ്പ്
    വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്) - ഒന്ന്
    ഒലിവ് ഓയില്‍ -2 ടേബിള്‍ സ്പൂണ്‍
    കുരുമുളക് -കാല്‍ടീസ്പൂണ്‍
    സ്പ്രിങ് ഒണിയന്‍(ചെറുതായി അരിഞ്ഞത്) -അരക്കപ്പ്
    ക്യാപ്സിക്കം -അരക്കപ്പ്
    കാരറ്റ് (ചീകിയെടുത്തത്) -കാല്‍കപ്പ്
    പച്ചമുളക് -ഒന്ന്
    വിനാഗിരി -അരടേബിള്‍ സ്പൂണ്‍
    റെഡ് ചില്ലി സോസ്-രണ്ട് ടേബിള്‍ സ്പൂണ്‍
    ലൈറ്റ് സോയ സോസ് -ഒരു ടേബിള്‍ സ്പൂണ്‍
    ചില്ലി ഗാര്‍ലിക് സോസ് -ഒരു ടേബിള്‍ സ്പൂണ്‍
    ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചോറ് വേവിച്ച് മാറ്റി വയ്ക്കുക. ഇത് നന്നായി തണുക്കണം. ചുവട് കട്ടിയുള്ള പാത്രത്തില്‍ ഒലിവ് എണ്ണ ഒഴിച്ച് വെളുത്തുള്ളി ഇതിലിട്ട് വഴറ്റുക. ഇതിലേക്ക് സ്പ്രിങ് ഒണിയന്‍, പച്ചമുളക് അരിഞ്ഞത്, കാരറ്റ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഈ കൂട്ടിലേക്ക് ക്യാപ്സിക്കവും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക.

ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേര്‍ത്തുകൊടുക്കാം. ചോറ് ചേര്‍ത്തശേഷം എല്ലാ സോസുകളും വിനാഗിരിയും ചേര്‍ക്കാം. മുകളില്‍ കുരുമുളക് കൂടി ചേര്‍ത്തശേഷം നന്നായി ഇളക്കിച്ചേര്‍ക്കാം. സ്വാദിഷ്ടമായ സിങ്കപ്പൂര്‍ ഫ്രൈഡ് റൈസ് തയ്യാര്‍.

Tags

News Hub