കിടിലനാണ് ഈ 'ഉരുളക്കിഴങ്ങ് 65'

potato

ആവശ്യമായവ 

ഉരുളക്കിഴങ്ങ്- 250 ഗ്രാം
കോൺഫ്ലവർ- 3 സ്പൂൺ
എണ്ണ- വറക്കാൻ ആവശ്യത്തിന്
സവാള ചെറുതായി നുറുക്കിയത്- 150 ഗ്രാം
കശ്മീരി മുളകുപൊടി- ഒരു സ്പൂൺ
ഗരം മസാല, ജീരകപ്പൊടി, ഉപ്പ്, മഞ്ഞ പൊടി,മല്ലിയില- പാകത്തിന്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി ഒരു പാത്രത്തിൽ പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പിട്ട്  നന്നായി തിളപ്പിച്ച് ഊറ്റി എടുക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ഉരുളക്കിഴങ്ങിലേക്ക് കോൺഫ്ലവർ ഇട്ട് ഇളക്കി എണ്ണയിൽ വറത്തുകോരുക.

ശേഷം പാനിൽ എണ്ണ ഒഴിച്ച് സവാള ഉപ്പിട്ട് നന്നായി വഴറ്റുക ഇതിലേക്ക് കശ്മീരി മുളകുപൊടി, ഗരം മസാല, ജീരകപ്പൊടി, മഞ്ഞ പൊടി,മല്ലിയില എന്നിവയും ചേർത്ത് വറുത്ത ഉരുളക്കിഴങ്ങും ചേർത്തിളക്കുക. സിമ്പിൾ ആയ ഉരുളകിഴങ്ങ് 65 റെഡി   

Tags