ഊണ് കുശാലാക്കാൻ ചെമ്മീൻ പാൽ കറി തയ്യാറാക്കിയലോ..


ചേരുവകൾ
ചെമ്മീൻ - 250ഗ്രാം
തേങ്ങാപ്പാൽ
ഒന്നാംപാൽ - 1 കപ്പ്
രണ്ടാംപാൽ - 1 1/2 കപ്പ്
ചുവന്നുള്ളി - 10 എണ്ണം
വെളുത്തുളളി നീളത്തിൽ അരിഞ്ഞത് - 6-7 അല്ലി
ഇഞ്ചി നീളത്തിൽ അരിഞ്ഞത് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2 എണ്ണം
തക്കാളി - 1
കുടംപുളി - 1 ചെറിയ കഷ്ണം
മല്ലിപ്പൊടി - 1 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്
പാചകരീതി
കഴുകി വൃത്തിയാക്കിയ ചെമ്മീനിൽ അല്പം ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി വെക്കുക.ഒരു ചട്ടിയിൽ നീളത്തിൽ അരിഞ്ഞ ചുവന്നുള്ളി, വെളുത്തുളളി, ഇഞ്ചി, പച്ചമുളക്, തക്കാളി, കുടംപുളി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ചെമ്മീൻ, തേങ്ങയുടെ രണ്ടാംപാൽ, പാകത്തിന് ഉപ്പ്, അല്പം കറിവേപ്പില എന്നിവ ചേർത്ത് അടച്ച് വച്ച് വേവിക്കുക.

ചെമ്മീൻ വെന്ത് കറിയുടെ പച്ചമണം മാറുന്നത് വരെ പാകം ചെയ്യുക.അതിലേക്ക് ഒന്നാംപാൽ കൂടെ ചേർത്ത് യോജിപ്പിച്ച് ചൂടാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ, ചെറുതായി അരിഞ്ഞ ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിലേക്ക് താളിച്ചൊഴിക്കുക. ചോറ്, അപ്പം, പുട്ട് എന്നിവയ്ക്കൊപ്പം വിളമ്പാം.
Tags

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ റിട്ട. അധ്യാപകനില്‍ നിന്നും 45 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ് ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശിയായ മാനകത്ത് വീട്ടില്‍ ജാസിര്‍ (32), കോഴിക്കോട് പുതിയങ്ങായി കോയ റോഡ് സ്വദേശിയായ ഷക്കീല്‍ റഹ്മാന് (32) എന്നിവരെയാണ് കാട്ടൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറും സം