സ്‌പെഷ്യൽ ചെമ്മീൻ- മസാല പോള തയ്യാറാക്കിയാലോ ?
ചേരുവകള്‍
ചെമ്മീന്‍ - 250 ഗ്രാം
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - രണ്ടര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
സവാള അരിഞ്ഞത് - നാലെണ്ണം
പച്ചമുളക് - അഞ്ചെണ്ണം
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂണ്‍
കാപ്സിക്കം - ഒന്ന്
മല്ലിയില - ആവശ്യത്തിന്
ഗരം മസാല -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീനില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ എല്ലാം ചേര്‍ത്തു പുരട്ടി ഒരു മണിക്കൂര്‍ വെച്ചതിന് ശേഷം പാന്‍ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെമ്മീന്‍ വറുത്തു കോരി വെയ്ക്കുക. ആ എണ്ണയില്‍നിന്നും രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയെടുത്ത് ഒരു സോസ് പാനില്‍ ഒഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, കാപ്സിക്കം എന്നിവ നന്നായി വഴറ്റുക. ശേഷം വറുത്തു വെച്ച ചെമ്മീനും ഒരു നുള്ള് ഗരം മസാല പൊടിയും മല്ലിയിലയും ചേര്‍ത്ത് വഴറ്റുക. പാകമായാല്‍ അടുപ്പില്‍നിന്നും മാറ്റി വെയ്ക്കുക.
പോളയ്ക്ക് വേണ്ടവ
മൈദ - ഒരുകപ്പ്
പാല്‍ - ഒരു കപ്പ്
എണ്ണ - മുക്കാല്‍ കപ്പ് (സണ്‍ഫ്ളവര്‍ ഓയില്‍/കോണ്‍ ഓയില്‍)
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുട്ട - രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും (മസാല ഒഴികെ) മിക്സിയില്‍ അടിച്ചെടുക്കുക. ഒരു തവ അടുപ്പില്‍വെച്ച് അതിനു മീതെ സോസ് പാന്‍ വെയ്ക്കുക. പാന്‍ ചൂടായാല്‍ എണ്ണ തടവി മൈദക്കൂട്ടില്‍നിന്നും പകുതി ഭാഗം ഒഴിക്കുക. അതിലേക്ക് ചെമ്മീന്‍ മസാലയുടെ മുക്കാല്‍ ഭാഗവും ഇടുക. വീണ്ടും ബാക്കിയുള്ള മൈദക്കൂട്ട് മസാലയ്ക്ക് മീതെ ഒഴിക്കുക. ബാക്കി വരുന്ന ചെമ്മീന്‍ മസാല പോളയുടെ മുകളില്‍ വിതറി കാപ്സിക്കം, തക്കാളി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. ശേഷം ചെറുതീയില്‍ 25 മിനിറ്റ് വരെ വേവിക്കുക.