ബേക്കറികളില്‍ കിട്ടുന്ന അതേ രുചിയില്‍ ഷാര്‍ജ ഷേക്ക് വീട്ടിൽ തയ്യാറാക്കാം ...

Sharjah

ആവശ്യമുള്ള സാധനങ്ങള്‍

പഴം- നാലെണ്ണം (റോബസ്റ്റയാണെങ്കില്‍ നല്ലത് )
പാല്‍- നാലു ടീ കപ്പ്
പഞ്ചസാര- അഞ്ചു ടേബിള്‍ സ്പൂണ്‍
ചോക്ലേറ്റ് പൗഡര്‍- ഒരു ടേബിള്‍ സ്പൂണ്‍
(ബൂസ്റ്റ് / ബോണ്‍വിറ്റ / ചോക്ലേറ്റ് ഹോര്‍ലിക്സ് / മറ്റുള്ളവ )
അണ്ടിപരിപ്പും ബദാമും ചെറുതായി നുറുക്കിയത്- മൂന്നു ടീസ്പൂണ്‍
വാനില ഐസ്ക്രീം- രണ്ടു സ്കൂപ്പ്, ചെറി- അഞ്ചെണ്ണം
മിക്സഡ് ഫ്രൂട്ട് ജാം- ഒരു ടീ സ്പൂണ്‍ (ആവശ്യമെങ്കില്‍)

തയാറാക്കുന്ന വിധം

പാല്‍ തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ച് അല്‍പ്പം കട്ടിയാക്കി എടുക്കുക. (പാല്‍ തിളപ്പിക്കാതെയാണ് സാധാരണയായി ഉപയോഗിക്കുന്നത്). അരിഞ്ഞുവച്ച പഴം, പഞ്ചസാര, കുറച്ച് പാല്‍ എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. ഇതിലേക്ക് ബാക്കി പാലും കൂടെ ചേര്‍ത്ത് ഒന്നു കൂടി അടിക്കണം.

ആവശ്യമെങ്കില്‍ കുറച്ച് ജാം കൂടെ ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഇനി നീളമുള്ള ഒരു ഗ്ലാസ് എടുത്ത്, അതില്‍ ആദ്യം കുറച്ച് നട്ട്സ്, ചോക്ലേറ്റ് പൗഡര്‍ എന്നിവ ഇടുക. ശേഷം അതിനു മുകളിലേക്ക് അടിച്ചു വച്ചിരിക്കുന്ന ഷേക്ക് ഗ്ലാസിന്‍റെ മുക്കാല്‍ ഭാഗം ഒഴിക്കുക. മുകളില്‍ ഐസ്ക്രീം സെറ്റ് ചെയ്യാം. ഇനി ബാക്കിയുള്ള നട്ട്സും ചോക്ലേറ്റ് പൗഡറും മുകളില്‍ വിതറം. ഒരു കഷ്ണം പഴം കൂടി വച്ച് അലങ്കരിക്കാം.

Tags